തലയോലപറമ്പിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ

വൈക്കം: തലയോലപറമ്പിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ.വരിക്കാംക്കുന്ന് ഇരട്ടാണിക്കാവ് ക്ഷേത്രത്തിന്റെ സമീപത്തുനിന്നാണ് കഞ്ചാവും ഹാഷിഷ് ഓയിലുമായി  യുവാക്കളെ വൈക്കം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.എം.മജുവിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.

വരിക്കാംകുന്ന് ഭാഗത്ത്‌ കഞ്ചാവ് മയക്കുമരുന്ന് ലോബികൾ പിടിമുറുക്കുന്നവെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൈക്കം വെള്ളൂർ  വരിക്കാംകുന്നു മന്ദാരത്തിൽ  അജയ് ( 22 ), വെള്ളൂർ വരിക്കാംകുന്നു വലിയവീട്ടിൽ വൈശാഖ് ( 27 ) എന്നിവരെ ഒരുഗ്രാം ഹാഷിഷ് ഓയിലും 63ഗ്രാം കഞ്ചാവുമായി പിടികൂടിയത്.

ഒരു ഗ്രാം ഹാഷിഷ് ഓയിൽ 2000 രൂപയ്ക്ക് വാങ്ങിയതായാണ് ഇവർ മൊഴി നൽകിയത്.
കഞ്ചാവ് വിൽപ്പനയ്ക്ക് വേണ്ടി വാങ്ങിയതാണ്. ആവശ്യക്കാർക്ക് അഞ്ച് ഗ്രാം 500 രൂപ നിരക്കിലാണ് ഇവർ  വിൽപ്പന നടത്തിയിരുന്നത്.
കഞ്ചാവ് വിറ്റ് ഹാഷിഷ് ഓയിൽ വാങ്ങി ഉപയോഗിക്കുകയാണ് ഇവരുടെ രീതി.

     

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News