EntertainmentKeralaNews

പൃഥ്വിരാജിന് പിന്തുണയില്ല; മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

കൊച്ചി:ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ അറിയിച്ച് എത്തിയതിന് പിന്നാലെ പൃഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്. ഇതിനിടെ പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ചുകൊണ്ട് ജനം ടിവി ഒരു ലേഖനവും പുറത്തുവിട്ടിരുന്നു. ഈ വിഷയത്തില്‍ പൃഥ്വിരാജിനെ പിന്തുണച്ചു കൊണ്ട് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. എന്നാല്‍ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലോ മമ്മൂട്ടിയോാ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വിഷയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

പൃഥ്വിരാജ് വിഷയത്തില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും ഫേസ്ബുക്ക് പേജുകളില്‍ കമന്റുകളുമായി എത്തിയിരിക്കുകയാണ് നിരവധിപ്പേര്‍. ഇരുവരും പങ്കുവെച്ചിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയാണ് കമന്റുകള്‍ വന്ന് നിറയുന്നത്. പൃഥ്വിരാജിനെ എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ല എന്നാണ് പലരും ചോദിക്കുന്നത്. നടന്റെ ചിത്രങ്ങളും ഇരുവരുടെയും പോസ്റ്റുകള്‍ക്ക് താഴെ പലരും പങ്കുവെക്കുന്നുണ്ട്.

പൃഥ്വിരാജിനെതിരെ വന്ന ജനം ടിവിയുടെ ലേഖനത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു; ”ഇന്ന് ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്‌പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ട. കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ട്. ഒരു നടന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും പൃഥ്വിരാജിനോട് സ്‌നേഹവും ആദരവുമുണ്ട്. ദേശീയകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും പൃഥ്വിരാജ് കുരയ്ക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം.

”പൃഥ്വിരാജിനോട് ഞാന്‍ അടക്കമുള്ള മലയാളികള്‍ക്ക് ഉള്ള സ്‌നേഹം പൗരുഷവും തന്റേടവുമുള്ള സുകുമാരന്റെ മകന്‍ എന്ന നിലയിലാണ്. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകും. നാലു സിനിമാ അവസരങ്ങള്‍ക്കു വേണ്ടി സ്വന്തം പിതൃസ്മരണ നടത്താന്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കരുതേ എന്ന അഭ്യര്‍ത്ഥനയാണ് പൃഥ്വിരാജിനോടുള്ളത്. മറ്റു പലരും ഇത്തരത്തിലുള്ള ഒരു പരാമര്‍ശം പോലും അര്‍ഹിക്കുന്നില്ല. പിന്നെ പൃഥ്വിരാജല്ല, ആര് ചാടിയാലും ലക്ഷദ്വീപ് എന്നല്ല, ഇന്ത്യയുടെ ഒരു ഭാഗവും ഇനി ജിഹാദികള്‍ക്ക് കിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker