24.3 C
Kottayam
Tuesday, October 1, 2024

അഹാന കൃഷ്ണനെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു..എനിക്കിത്രയേറെ ക്രഷ് തോന്നിയ ഒരു സെലിബ്രിറ്റി ഈ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല,യുവാവിന്റെ കുറിപ്പ്

Must read

കൊച്ചി:നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണയിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമാണ്.തിരുവനന്തപുരം നഗരത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെതിരായ അഹാനയുടെ ഫേസ് ബുക്ക് പോസ്റ്റിന് വന്‍ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ഇതിനെതിരായി അഹാനയിട്ട വീഡിയോ പോസ്റ്റും ചര്‍ച്ചകള്‍ക്കു വഴിതെളിച്ചു. താരങ്ങളടക്കമുള്ളവര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു.

ഇതിന്റെ തുടര്‍ച്ചയായി നിരവധി പേര്‍ അഹാനയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.
പ്രമുഖ സിനിമാ ഗ്രൂപ്പ് ആയ മൂവി സ്ട്രീറ്റിൽ വന്ന നോയൽ ജോർജ്ജ് എന്ന യുവാവിന്റെ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അഹാന കൃഷ്ണനെ പ്രാപ്പോസ് ചെയ്യാൻ ആഗ്രഹിക്കുന്നു.സ്പോയിലർ അലർട് വിത്ത് ആദരാഞ്ജലികൾ..

എനിക്കിത്രയേറെ ക്രഷ് തോന്നിയ ഒരു സെലിബ്രിറ്റി ഈ അടുത്ത കാലത്ത് ഉണ്ടായിട്ടില്ലായിരുന്നു. പക്ഷെ ഈ കുട്ടിയുടെ ജീവിതം ഒരു ദുരന്ത പുസ്തകമായി മാറുന്നത് കാണുമ്പോൾ ഹൃദയം നുറുങ്ങുന്നുണ്ട്.സിനിമയിലെ കാമുകന്മാർ മാത്രമല്ല, യഥാർത്ഥ ജീവിതത്തിൽ ക്രഷ് തോന്നുവർ പോലും തൂങ്ങിച്ചാവേണ്ട അവസ്ഥയിലേക്ക് ഈ കുട്ടി മാറുന്നു.ഞാൻ സ്റ്റീവ് ലോപസിൽ പുറത്ത്‌ വെട്ട് കൊണ്ട് മരിക്കുന്ന കാമുകന് പകരമായി ഒരു ജീവിതം കൊടുക്കാൻ ഞാൻ തയ്യാറായതാണ്, എന്നാൽ അഞ്ജലിയുടെ ആ ട്രോമ ഞണ്ടുകളുടെ നാട്ടിലെ സാറ ചാക്കോയ്ക്ക് ഇല്ലായെന്നാണ് ഞാൻ കരുതിയത്.നോക്കിയപ്പോൾ ഒരു റിലേഷനിൽ ഉള്ളയൊരാളെ പ്രാപ്പോസ് ചെയ്യാൻ തോന്നിയില്ല. പിന്നീടാണ് പതിനെട്ടാം പടിയിലെ ആനി ടീച്ചറെ കണ്ടുമുട്ടുന്നത്.കാമുകൻ തലയിൽ സ്വന്തം സൃഷ്ടി വീണ് മരിച്ചത് മാത്രമല്ല, കിളവിയായി വരെ അഭിനയിക്കേണ്ടി വന്നു ഈ പാവത്തിന്. പ്രായം പ്രേമത്തിന് ഒരു മാനദണ്ഡം അല്ലെങ്കിലും മരിച്ച കാമുകനെ ഓർത്ത് ജീവിക്കുന്ന ഒരാളെ എങ്ങനെ പ്രൊപോസ് ചെയ്യും.

എന്തായാലും ഇനിയൊരു മനോവിഷമം ഉണ്ടാവാതിരിക്കാൻ ലൂക്കയിലെ നിഹാരികയെ കാണാൻ ഞാൻ തയ്യാറായില്ല, എങ്കിലും അവിചാരിതമായി അറിഞ്ഞത് അതിലും അവർ കാമുകനെ കൊല്ലുക മാത്രമല്ല, കൂടി ചാവുക കൂടിയാണെന്ന്.ഷാജിപ്പാപ്പൻ ചോദിച്ചപോലെ ഇത്രയും ഗതികെട്ട ആരേലും ഈ ലോകത്തുണ്ടോ കർത്താവേ പ്രാപ്പോസ് ചെയ്യാൻ ആഗ്രഹമുണെങ്കിലും തൽക്കാലം ഞാൻ അത് അടുത്ത സിനിമവരെ മാറ്റിവെക്കുന്നു. NB: ഞണ്ടുകളുടെ നാട്ടിലെ ഇടവേളയിലെ കാമുകന് വല്യ റോൾ ഇല്ലാത്ത നന്നായി, തുടക്കം മുതൽ ഒടുക്കം വരെ ദുരന്തമായ പടത്തിൽ ഒരാളെ കൊല്ലുന്നത് കൂടെ കാണാൻ വയ്യാ.. ഓഫ് ടോപിക്ക്: പലതരം ടൈപ്പ് കാസ്റ്റിങ് കണ്ടിട്ടുണ്ട്, ഇത്ര സാഡിസ്‌റ്റ് വേർഷൻ ഇതാദ്യമാണ്. അടുത്ത പടമായ പിടിക്കിട്ടാപുള്ളിയിലെ നായകൻ സുനിൽ വയനാട് പടമായി മാറാതെയിരിക്കാൻ മറ്റൊരു വയനാടൻ എന്നൊരു മുൻകരുതൽ മാത്രമാണ് ഈ പോസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week