ലക്നൗ: കൊവിഡ് സ്ഥിരീകരിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന 25കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍. അലിഗഡിലെ ദീന്‍ ദയാല്‍ ആശുപത്രിയിലെ ഡോക്ടര്‍ തുഫൈല്‍ അഹമ്മദ് (30) നെയാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി വനിതാ വാര്‍ഡില്‍ സന്ദര്‍ശനം നടത്തിയ ഇയാള്‍ പരിശോധന നടത്തുന്നതിന്റെ മറവില്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ബുധനാഴ്ച രാവിലെ ഡോക്ടര്‍ വീണ്ടും സന്ദര്‍ശനം നടത്തുകയും അതേ പ്രവൃത്തി ആവര്‍ത്തിക്കുകയും ചെയ്തു. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
സിസിടിവി ദൃശ്യങ്ങളില്‍ ഡോക്ടര്‍ പിപിഇ കിറ്റും കയ്യുറകളും ധരിക്കാതെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് പോയതായി കാണാമെന്ന് പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News