ഫേസ്ബുക്ക് ഓഫീസ് വിവരം അറിയിച്ചു; ലൈംവ് സ്ട്രീംമിംഗ് നടത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് രക്ഷപ്പെടുത്തി

മുംബൈ: ഫേസ്ബുക്കില്‍ ലൈവ് സ്ട്രീമിംഗ് നടത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ഫേസ്ബുക്ക് ഓഫീസില്‍ നിന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് രക്ഷപ്പെടുത്തി. ഹാരാഷ്ട്രയിലെ ധുലെയിലാണു സംഭവം. ഫേസ്ബുക്ക് അയല്‍ലണ്ട് ഓഫീസില്‍ നിന്ന് വിവരം അറിയിച്ചതനുസരിച്ച് 23 വയസുള്ള യുവാവിനാണ് ജീവന്‍ തിരികെ ലഭിച്ചത്.

ബ്ലെയ്ഡുപയോഗിച്ച് കഴുത്തുമുറിച്ചു മരിക്കാനായിരുന്നു ധ്യാനേശ്വര്‍ പാട്ടീല്‍ എന്ന യുവാവിന്റെ ശ്രമം. ഞായറാഴ്ച വൈകിട്ട് എട്ടേകാലോടെ ഇക്കാര്യം ശ്രദ്ധയിപ്പെട്ട അയര്‍ലന്‍ഡിലെ ഫേസ്ബുക്ക് ഓഫീസ് സൈബര്‍ പോലീസ് ഡിസിപി രശ്മി കരണ്‍ദികറിനു വിവരം നല്‍കി. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഫേസ്ബുക്ക് അധികൃതര്‍ കൈമാറി.

15 മിനിറ്റിനുള്ളില്‍ സൈബര്‍ പോലീസ് ടെക്‌നിക്കല്‍ ഓഫീസര്‍ രവികിരണ്‍ നളെ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ച സ്ഥലത്തിന്റെ ലൊക്കേഷന്‍ കണ്ടെത്തി. നാസിക് എസ്പി ചിന്‍മയ് പണ്ഡിറ്റിന് ഉടന്‍തന്നെ ഇതു സംബന്ധിച്ച വിവരവും കൈമാറി. ഒമ്പതോടെ ദേവ്പുര്‍ പോലീസ് യുവാവിന്റെ വീട്ടിലെത്തി. അപ്പോഴേക്കും യുവാവ് കഴുത്തുമുറിച്ചു ബോധമറ്റ നിലയിലായിരുന്നു. ഉടന്‍ തന്നെ പോലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. മുറിവ് ആഴമുള്ളതായിരുന്നില്ലെന്നും യുവാവ് അപകടനില തരണം ചെയ്‌തെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News