KeralaNews

കര്‍ഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും; ആയിരം പേര്‍ പങ്കെടുക്കും

തിരുവനന്തപുരം: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും. ആയിരം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് കേരള കര്‍ഷക സംഘം അറിയിച്ചു. കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരുമായി നടത്തിയ ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് കേരളത്തിലെ കര്‍ഷകരും ഡല്‍യിലെ സമരത്തില്‍ അണിചേരുമെന്ന് കേരള കര്‍ഷക സംഘം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

അതേസമയം മൂന്ന് കാര്‍ഷികനിയമവും പിന്‍വലിക്കണമെന്ന കര്‍ഷകസംഘടനകളുടെ ഒറ്റക്കെട്ടായ ആവശ്യം ഏഴാംവട്ട ചര്‍ച്ചയിലും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. നിയമങ്ങള്‍ ഭേദഗതി ചെയ്യാമെന്ന സര്‍ക്കാര്‍നിര്‍ദ്ദേശം കര്‍ഷകസംഘടനകളും തള്ളി. എട്ടിന് വീണ്ടും ചര്‍ച്ച നടക്കും.

നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം നേടിയെടുക്കാതെ സമരം അവസാനിപ്പിക്കാനാവില്ലെന്ന് വിജ്ഞാന്‍ ഭവന്‍ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ 40 നേതാക്കളും ഐകകണ്‌ഠ്യേന പറഞ്ഞു. വ്യക്തിപരമായ നിലപാടല്ലെന്നും 450ല്‍പരം കര്‍ഷകസംഘടനകളുടെ യോജിച്ച ആവശ്യമാണ് ഇതെന്നും സര്‍ക്കാരിനെ അറിയിച്ചതായി അഖിലേന്ത്യ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള പറഞ്ഞു. നിയമങ്ങള്‍ വകുപ്പ് തിരിച്ച് ഇനി ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. നിയമങ്ങള്‍ ആദ്യം പിന്‍വലിച്ചാല്‍ മിനിമം താങ്ങുവിലയുടെ കാര്യത്തില്‍ ചര്‍ച്ചയാകാം. ഒറ്റദിവസത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കാവുന്നതേയുള്ളൂ.

ഈ നിലപാടില്‍ എല്ലാ നേതാക്കളും ഉറച്ചുനിന്നുവെന്ന് ഹനന്‍ മൊള്ള മാധ്യമങ്ങളോട് പറഞ്ഞു. എട്ടിന് വീണ്ടും ചര്‍ച്ച നടക്കുമെന്നും പ്രശ്‌നത്തിന് ഉടന്‍ പരിഹാരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ പ്രതികരിച്ചു. സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മൗനം ആചരിച്ചാണ് തിങ്കളാഴ്ച യോഗം ആരംഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker