10 വയസുകാരിയ്ക്ക് ലൈംഗിക പീഡനം, യുവാവിന് 83/ വര്‍ഷം തടവും പിഴയും

കണ്ണൂർ:പത്തുവയസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ യുവാവിന് 83 വര്‍ഷം തടവും 1,15,000 രൂപ പിഴയും വിധിച്ച് കോടതി. ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ ഡി രമേശ(32)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആര്‍ രാജേഷ് ശിക്ഷിച്ചത്.

2018-ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തുവയസുകാരിയായ പെണ്‍കുട്ടിയെ ഇയാള്‍ സ്വന്തം വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതി. അന്നത്തെ പയ്യന്നൂര്‍ സി ഐ എംപി ആസാദാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ചെറുപുഴ സബ് ഇന്‍സ് പെക്ടര്‍ എം എന്‍ ബിജോയിയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

തളിപ്പറമ്പ് പോക്സോ കോടതിയില്‍ ചുമതലയേറ്റതിനു ശേഷമുളള ആര്‍ രാജേഷിന്റെ ആദ്യ വിധിയാണിത്. പ്രൊസിക്യൂഷനു വേണ്ടി അഡ്വ. ഷെറി മോള്‍ ജോസ് ഹാജരായി. നേരത്തെ തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജിയായിരുന്ന മുജീബ് റഹ് മാന്‍ വിരമിച്ചതിനു ശേഷമാണ് പുതിയ ജഡ്ജിയായി ആര്‍ രാജേഷ് നിയമിതനായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ മൊഴിയും ശേഖരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News