24.6 C
Kottayam
Monday, June 8, 2026

വിവാഹനിശ്ചയത്തിന് പിന്നാലെ വരൻ ബൈക്കും സ്ത്രീധനവുമാവശ്യപ്പെട്ടു, യുവതി ജീവനൊടുക്കി, യുവാവ് റിമാൻഡിൽ

Must read

കൊല്ലം: ഓടനാവട്ടം മുട്ടറയില്‍ വിവാഹനിശ്ചയം കഴിഞ്ഞ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിശ്രുത വരനെ കോഡേജി റിമാന്‍ഡ് ചെയ്തു.ഓടനാവട്ടം മുട്ടറയില്‍ പ്രാക്കുളം സ്വദേശിനിയായ യുവതി ഏപ്രില്‍ 27ന് വീട്ടിലെ കിടപ്പു മുറിയിലാണ് തൂങ്ങിമരിച്ചത്.

സംഭവത്തില്‍ കൊട്ടാരക്കര പുത്തൂര്‍ പാങ്ങോട് മനീഷ് ഭവനില്‍ അനീഷാണ് റിമാന്‍ഡിലായത്. രണ്ടുമാസമായി ഒളിവിലായിരുന്ന പ്രതിയെ പൂയപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്.

യുവതിയും അനീഷും തമ്മില്‍ പ്രണയത്തിലായരുന്നു. അനീഷ് ബന്ധുക്കള്‍ക്കൊപ്പം എത്തിയാണ് വിവാഹാലോചന നടത്തിയതും വിവാഹം നിശ്ചയിച്ചതും. സാമ്ബത്തികമായി ബുദ്ധിമുട്ടുള്ളതിനാല്‍ ഉടന്‍ വിവാഹം നടത്താന്‍ കഴിയില്ലെന്ന് യുവതിയുടെ പിതാവ് അറിയിച്ചിരുന്നു.എന്നാല്‍ ലളിതമായ ചടങ്ങ് നടത്തിയാല്‍ മതിയെന്നും ആറ് മാസത്തിനുള്ളില്‍ വിവാഹം വേണമെന്നും അനീഷും കുടുംബവും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം നിശ്ചയിക്കുകയായിരുന്നു.

വിവാഹം ഉറപ്പിച്ചതിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് അനീഷ് യുവതിയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. കൂടുതല്‍ സ്ത്രീധനവും പുതിയ ബൈക്കും വേണമെന്നായിരുന്നു യുവാവിന്റെ ആവശ്യം.

- Advertisement -

- Advertisement -

യുവതി മരിച്ച ദിവസവും യുവാവ് ഫോണില്‍ വിളിച്ച്‌ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ ഫോണും പരിശോധിച്ചതിന് ശേഷമാണ് അനീഷിന് എതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തത്.ആത്മഹത്യാപ്രേരണയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week