24.6 C
Kottayam
Saturday, June 6, 2026

കാലടി മറ്റൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഏഴുപേർ പിടിയിൽ

Must read

കാലടി:മറ്റൂർ കുറ്റിലക്കരയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഏഴുപേർ പിടിയിൽ. മറ്റൂർ തേവർ മഠo പുളിയാമ്പിള്ളി വീട്ടിൽ അമൽ ബാബു (24), സഹോദരൻ അഖിൽ ബാബു (27), മരോട്ടിച്ചോട് നാല് സെൻറ് കോളനിയിൽ തെക്കും തലവീട്ടിൽ സനു സെബാസ്റ്റ്യൻ (27) തേവർ മഠം ചേരാമ്പിള്ളി വീട്ടിൽ ശരത് (26), പിരാരൂർ മുണ്ടപ്പിള്ളി വീട്ടിൽ അരുൺ (25), പിരാരൂർ മനക്കേത്തു മാലി വിവേക് (26), നായത്തോട് ആറ് സെൻറ് കോളനി ചെല്ലിയാംപറമ്പിൽ സുധീഷ് (26) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.

വേഗത്തിൽ സ്കൂട്ടറോടിച്ചെന്ന് പറഞ്ഞ് കുറ്റിലക്കര സ്വദേശി റോമിയോയെയും, സുഹൃത്ത് ജരാൾഡിനെയും സംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. റോമിയോക്ക് കഴുത്തിന് പിന്നിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം മൂന്നു സ്കൂട്ടറുകളിലായി രക്ഷപ്പെട്ട സംഘത്തെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.

കുത്താനുപയോഗിച്ച കത്തിയും, ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു. അഖിൽ മൂന്നു കേസുകളിലും, ശരത്, സുധീഷ് എന്നിവർ ഓരോ കേസിലും പ്രതിയാണ്. ഇൻസ്പെക്ടർ ബി.സന്തോഷ്, എസ് ഐ മാരായ ബി.വിപിൻ, സാബു.പീറ്റർ, പി.ജെ.ജോയി, എ.എസ്.ഐമാരായ ജോഷി തോമസ്, അബ്ദുൾ സത്താർ എസ്.സി.പി.ഒ മാരായ അനിൽകുമാർ, ഇഗ്നേഷ്യസ്, പ്രിൻസ്, സിദ്ദിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുളളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

Popular this week