24.6 C
Kottayam
Sunday, June 7, 2026

പ്രണവ് മോഹന്‍ലാലിനെ ഇഷ്ടം,തുറന്ന് പറഞ്ഞ് ലക്ഷ്മിപ്രിയ

Must read

കൊച്ചി:മിനിക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ലക്ഷ്മി പ്രിയ. കറുത്തമുത്ത്, സസ്‌നേഹം എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയായ താരം പ്രണവ് മോഹന്‍ലാലിനോടുള്ള ഇഷ്ടത്തെ കുറിച്ച് തുറന്ന് പറയുകയാണ്

പ്രണവ് മോഹന്‍ലാലിനെ ഭയങ്കര ഇഷ്ടമാണ് എന്നാണ് ലക്ഷ്മി പ്രിയ പറയാം നേടാം എന്ന ഷോയില്‍ എത്തിയപ്പോള്‍ പറഞ്ഞത്. ആരുടെ നായികയായി അഭിനയിക്കാനാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോഴായിരുന്നു പ്രണവിന്റെ പേര് ലക്ഷ്മി പറഞ്ഞത്. തങ്ങളൊക്കെ അപ്പു എന്നാണ് വിളിക്കാറുള്ളത്. അപ്പു അധികം ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യാറില്ല എന്നാണ് ഇതിന് മറുപടിയായി എംജി ശ്രീകുമാര്‍ പറയുന്നത്.

നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാനുള്ള താല്‍പര്യത്തെ കുറിച്ചും ലക്ഷ്മി പ്രിയ പറയുന്നുണ്ട്. പൊതുവെ നെഗറ്റീവ് ചെയ്യാന്‍ ഇഷ്ടമാണ്. അധികം കരയുകയൊന്നും വേണ്ട. പേഴ്സണലി തനിക്ക് സെന്റി റോളുകള്‍ ഇഷ്ടമില്ല. താന്‍ എപ്പോഴും ചിരിച്ച് കളിച്ച് നടക്കുന്നയാളാണ്. സസ്നേഹത്തില്‍ പ്രിയ എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിക്കുന്നത്.

വില്ലത്തിയാണെങ്കിലും മികച്ച സ്വീകാര്യതയാണ് ലക്ഷ്മിയുടെ കഥാപാത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചൈനയില്‍ നിന്നും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി എത്തിയ ലക്ഷ്മി ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്സാം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം വിവാഹിതയാകമെന്നും തുറന്നു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week