ഇടുക്കി പൂച്ചപ്രയിൽ യുവാവിനെ വെട്ടിക്കൊന്നു

ഇടുക്കി: കാഞ്ഞാറിനു സമീപം പൂച്ചപ്രയിൽ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു (Murder).  പൂച്ചപ്ര കല്ലംപ്ലാക്കൽ സനൽ ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സുഹൃത്ത് ചേലപ്ലാക്കൽ അരുണിനെ നാട്ടുകാർ തടഞ്ഞ് വച്ച് പൊലീസിന് (Police) കൈമാറി. രാത്രി എട്ട് മണിയോടെ അരുണിൻറെ വീട്ടിൽ വച്ചാണ് സംഭവം. അരുൺ ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ വച്ച് ഇരുവരും മദ്യപിക്കുന്നത് പതിവായിരുന്നു. 

ശനിയാഴ്ച്ച രാത്രി മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും തുടർന്ന് അരുൺ വാക്കത്തിയെടുത്ത് സനലിനെ വെട്ടുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തി നോക്കിയപ്പോൾ സനൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ അരുണിനെ തടഞ്ഞ് വച്ചു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് കാഞ്ഞാറിൽ നിന്ന് എത്തിയ പൊലീസ് അരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സനലിൻറെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം നാളെ പോസ്റ്റുമോർട്ടം നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News