25.4 C
Kottayam
Tuesday, June 16, 2026

പരപുരുഷ ബന്ധം, 17കാരിയുടെ അറുത്തെടുത്ത തലയുമായി യുവാവ് തെരുവിൽ, ഇറാനെ ഞെട്ടിച്ച് വീഡിയോ

Must read

ടെഹ്‌റാന്‍: പരപുരുഷ ബന്ധമാരോപിച്ച്‌ 17കാരിയുടെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തലയുമായി തെരുവിലൂടെ നടക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ഇറാനെ ഞെട്ടിച്ചു.

മോന ഹൈദരി എന്ന 17കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവും ഭര്‍തൃസഹോദരനുമാണ് പെണ്‍കുട്ടിയെ പരപുരുഷ ബന്ധമാരോപിച്ച്‌ കൊലപ്പെടുത്തിയത്. ദക്ഷിണ ഇറാന്‍ നഗരമായ അഹ്വാസിലാണ് സംഭവം നടന്നതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഐഎസ്‌എന്‍എ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പ്രതികളായ രണ്ടുപേരെയും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം ഒളിച്ചിരിക്കുന്നിടത്തുനിന്നാണ് ഇവരെ പിടികൂടിയത്.

ഭര്‍ത്താവ് പെണ്‍കുട്ടിയുടെ തലയുമായി നടക്കുന്ന വീഡിയോ ഇറാനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിത മന്ത്രാലയം വൈസ് പ്രസിഡന്റ് എന്‍സെ ഖസാലി പാര്‍ലമെന്റില്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സാമൂഹികവും നിയമപരവുമായ പരിഷ്‌കാരം നടത്തണമെന്ന് മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തി അറുത്തെടുത്ത തല പൊതുമധ്യത്തില്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കുന്ന സംഭവമാണ് നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അവഗണനയുടെ ഇരയാണ് മോനയെന്നും എല്ലാവരും കുറ്റകൃത്യത്തിന് ഉത്തരവാദികളാണെന്നും ഇറാനിലെ പ്രശസ്ത ചലച്ചിത്ര സംവിധായിക തഹ്മിനെ മിലാനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.സ്ത്രീസുരക്ഷ നിയമങ്ങള്‍ ശക്തിപ്പെടുത്തണമെന്നും വിവാഹ പ്രായം 13ല്‍ നിന്ന് ഉയര്‍ത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 12 വയസ്സുള്ളപ്പോഴാണ് പെണ്‍കുട്ടി വിവാഹിതയാകുന്നത്. കൊല്ലപ്പെടുമ്ബോള്‍ ഇവര്‍ക്ക് മൂന്ന് വയസ്സുകാരനായ മകനുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2020ല്‍ 14കാരിയായ മകളെ പിതാവ് ദുരഭിമാനത്തിന്റെ പേരില്‍ തലയറുത്ത് കൊലപ്പെടുത്തിയിരുന്നു. പ്രതിക്ക് ഒമ്ബത് വര്‍ഷത്തെ ശിക്ഷയാണ് ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി നേതാവ് എൻ.ഹരി റബർ ബോർഡ് ചെയർമാൻ; ബോര്‍ഡ് തലപ്പത്തെ ആദ്യ രാഷ്ട്രീയ നേതാവ്‌

ന്യൂഡൽഹി: റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബിജെപി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമായ എൻ. ഹരിയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. റബർ ബോർഡിന്റെ തലപ്പത്ത് ഇതാദ്യമായാണ്...

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സർക്കാർ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ്...

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ വ്യക്തമാക്കിയിട്ടില്ല. എസ്‌ഐടി കുറ്റപത്രം വന്നതിന്...

കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണങ്ങൾ: വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ മുൻ ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരിവാഹൻ സൈറ്റിൽ വില വ്യത്യാസം ഉണ്ടെങ്കിൽ അവരോട് ചോദിക്കണമെന്നും...

തമിഴ്‌നാട്ടിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നുവായസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചുകൊന്ന ബീഹാർ സ്വദേശിയായ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാർ...

Popular this week