അടിവസ്ത്രം മോഷ്ടിച്ച് ധരിച്ചു; യുവാവ് സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി

കാണ്‍പൂര്‍: അടിവസ്ത്രം മോഷ്ടിച്ച് ധരിച്ച സഹപ്രവര്‍ത്തകനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. കാണ്‍പൂരിലെ ദേഹാത് ജില്ലയിലുള്ള ഫാക്ടറി ജീവനക്കാരനായബാന്ദ സ്വദേശിയായ അജയ് കുമാര്‍ എന്നയാളാണ് സഹപ്രവര്‍ത്തകനായ വിവേക് ശുക്ലയെ കൊലപ്പെടുത്തിയത്. ഇരുവരും ഒരേ മുറിയിലായിരുന്നു താമസിച്ചിരുന്നത്. ഫാക്ടറി ജീവനക്കാര്‍ക്കായി നല്‍കിയിരുന്ന കോര്‍ട്ടേസിലായിരുന്നു ഇരുവരുടേയും താമസം.

അജയ് കുമാറിനെ കബളിപ്പിക്കാനായി വിവേക് കുമാര്‍ അടിവസ്ത്രം മോഷ്ടിച്ച് ധരിക്കുകയായിരുന്നു. എന്നാല്‍ മുറിയില്‍ എത്തിയ കുമാര്‍ ഇക്കാര്യം അറിഞ്ഞതോടെ കോപാകുലനായി. ഇതോടെ വിവേകുമായി വാക്കുതര്‍ക്കമുണ്ടായി. മുറിയില്‍ തിരിച്ചെത്തിയ കുമാര്‍ തന്റെ അടിവസ്ത്രം വിവേക് ധരിച്ചെന്നറിഞ്ഞതോടെ കോപാകുലനായി ഇരുവരും തമ്മില്‍ വഴക്കായി എന്ന് മുറിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ പറയുന്നു. വഴക്ക് മൂര്‍ച്ഛിച്ചതോടെ കുമാര്‍ കറിക്കത്തിയെടുത്ത് വിവേകിനെ തുടര്‍ച്ചയായി കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിവേകിനെ മുറിയില്‍ ഉപേക്ഷിച്ച് കുമാര്‍ ഓടി രക്ഷപ്പെട്ടെന്നും മുറിയിലുള്ളവര്‍ പറയുന്നു. മുറിയിലുള്ള മറ്റുള്ളവര്‍ ചേര്‍ന്നാണ് വിവേകിനെ ആശുപത്രിയില്‍ എത്തിച്ചത്. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച വിവേകിനെ ഉടന്‍ തന്നെ കാണ്‍പൂരിലുള്ള ലാലാ ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ വിവേക് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുമാറിനെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഓടിപ്പോയ കുമാറിനെ കണ്ടെത്താന്‍ വിവിധ സംഘങ്ങളായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടയില്‍ ഫാക്ടറി ഉടമയേയും മറ്റ് ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്തു.

വിവേകിന്റെ മരണ വിവരം അറിഞ്ഞ് അദ്ദേഹത്തിന്റെ ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News