ഫാം ഹൗസിൽ വിവാഹ സൽക്കാരം സംഘടിപ്പിച്ചു; കോഴിയിറച്ചി വിളമ്പിയത് കുറഞ്ഞ് പോയെന്ന് പറഞ്ഞതിൽ തർക്കം; യുവാവിനെ കുത്തികൊന്നു

ഫാം ഹൗസിൽ വിവാഹ സൽക്കാരം സംഘടിപ്പിച്ചു; കോഴിയിറച്ചി വിളമ്പിയത് കുറഞ്ഞ് പോയെന്ന് പറഞ്ഞതിൽ തർക്കം; ഉള്ളി അരിഞ്ഞു കൊണ്ടിരുന്ന കത്തിയെടുത്ത് യുവാവിനെ കുത്തികൊന്നു

ബെംഗളൂരു: വിവാഹ സൽക്കാരത്തിനിടെ കോഴിയിറച്ചി വിളമ്പിയത് കുറഞ്ഞ് പോയെന്ന പരാതിപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. കർണാടകയിലെ ബെലഗാവി ജില്ലയിൽ വിവാഹ ശേഷമുള്ള പാർട്ടിക്കിടെയാണ് ഞെട്ടിക്കുന്ന സംഭവം. യാരാഗട്ടി സ്വദേശിയായ വിനോദ് മലാഷെട്ടിയാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച്ചയാണ് സംഭവം. സുഹൃത്ത് അഭിഷേക് കൊപ്പാടിന്‍റെ വിവാഹത്തെ തുടർന്ന് ഒരു വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിനോദ്. അഭിഷേകിന്‍റെ ഫാം ഹൗസിലാണ് വിരുന്ന് നടന്നത്. ഭക്ഷണം വിളമ്പുകയായിരുന്ന വിതൽ ഹരുഗോപ്പിനോട് വിനോദ് കൂടുതൽ കോഴിയിറച്ചി ആവശ്യപ്പെട്ടു. വിളമ്പിയത് കുറഞ്ഞു പോയെന്ന് വിനോദ് പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കം രൂക്ഷമായി.

ഇതോടെ ഉള്ളി അരിഞ്ഞു കൊണ്ടിരുന്ന കത്തി ഉപയോഗിച്ച് വിതൽ വിനോദിനെ കുത്തുകയായിരുന്നു. രക്തസ്രാവത്തെ തുടർന്ന് വിനോദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News