കൊല്ലത്ത് ഭാര്യാ പിതാവിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

കൊല്ലം: അഞ്ചലില്‍ ഭാര്യാ പിതാവിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കുടുംബ വഴിക്കിനിടെയായിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച മരുമകനെ അഞ്ചല്‍ പോലീസ് പിടികൂടി.

ഇടമുളയ്ക്കല്‍ സ്വദേശി സാംസണാണ് കൊല്ലപ്പെട്ടത്. സാംസണും മകളുടെ ഭര്‍ത്താവായ സജീറും തമ്മില്‍ വഴക്ക് പതിവായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ രാത്രിയും വഴക്കുണ്ടായി. അടിപിടി കത്തിക്കുത്തില്‍ കലാശിച്ചു.

സാരമായി പരുക്കേറ്റ് റോഡില്‍ കിടന്ന സാംസണെ നാട്ടുകാര്‍ ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി പോലീസ് കസ്റ്റഡിയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News