കണ്ണുകൊണ്ട് ബലൂണ്‍ വീര്‍പ്പിച്ച് ബിരുദ വിദ്യാര്‍ത്ഥി; ഉമറുള്‍ ഫാറൂഖിന് ലോക റെക്കോഡ്

കായംകുളം: കണ്ണുകൊണ്ട് ബലൂണ്‍ വീര്‍പ്പിക്കുന്ന ഇസ്മായില്‍ ഉമറുല്‍ ഫാറൂഖ് താരമാകുന്നു. ബി.ടെക് വിദ്യാര്‍ഥിയായ ഫാറൂഖിന്റെ (22) അത്ഭുതപ്രവൃത്തി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംപിടിച്ചിരിക്കുകയാണ്. കറ്റാനം ഇലിപ്പക്കുളം ജാസ്മിന്‍ മന്‍സിലില്‍ ഷംനാദ്-ജാസ്മിന്‍ ദമ്പതികളുടെ മകനായ ഫാറൂഖിന്റെ ദീര്‍ഘകാല സ്വപ്നമാണ് സഫലമായത്.

1.29 മിനിറ്റിനുള്ളിലെ ബലൂണ്‍ വീര്‍പ്പിക്കല്‍ ലോകത്തിലെ ആദ്യറെക്കോഡായാണ് ഇടംപിടിച്ചത്. നാലാം ക്ലാസ് മുതലുള്ള പരീക്ഷണമാണ് ഫലവത്തായതെന്ന് ഫാറൂഖ് പറഞ്ഞു. ചെവിയില്‍ കയറിയ വെള്ളം പുറത്തേക്ക് കളയാന്‍ മൂക്കും വായും പൊത്തിപ്പിടിച്ചപ്പോള്‍ കണ്ണിലൂടെ വായു പുറത്തേക്ക് വന്നു. ഇതില്‍ നിന്നാണ് വേറിട്ട പ്രവര്‍ത്തനത്തിന് വഴിതുറന്നത്.

ഇന്ദോര്‍ അബ്ദുല്‍ കലാം സര്‍വകലാശാലയിലെ മൂന്നാംവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഫാറൂഖിന്റെ ബലൂണ്‍ വീര്‍പ്പിക്കല്‍ റെക്കോഡ്‌സ് അധികൃതര്‍ ഓണ്‍ലൈനായാണ് നിരീക്ഷിച്ചത്. വേറിട്ട പ്രവൃത്തികള്‍ ഫാറൂഖിനെ സമൂഹ മാധ്യമങ്ങളിലെ താരമായും മാറ്റിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News