വിവാഹത്തിന് എതിര് നിന്നു; 48കാരനെ മകളുടെ കാമുകന്‍ അടിച്ചു കൊന്നു

ലക്നൗ: ഉത്തര്‍പ്രദേശില്‍ മകളെ കല്യാണം കഴിച്ച് കൊടുക്കാന്‍ വിസമ്മതം അറിയിച്ച 48കാരനെ യുവാവ് അടിച്ചുകൊന്നു. 28കാരന്റെ വടി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ 48കാരന്‍ തത്ക്ഷണം മരിച്ചതായി പോലീസ് പറയുന്നു.

ബറേലിയില്‍ ശനിയാഴ്ചയാണ് സംഭവം. ശ്രീപാലും 48കാരന്റെ മകളും തമ്മില്‍ അടുപ്പത്തിലായിരിന്നു. ഇടയ്ക്കിടെ പെണ്‍കുട്ടിയുടെ വീട്ടില്‍ ശ്രീപാല്‍ പോകുന്നത് പതിവായിരുന്നു. ചെറുകിട കര്‍ഷകനായ 48കാരന്റേത് കൂട്ടുകുടുംബമാണ്.

ശനിയാഴ്ച പെണ്‍കുട്ടിയെ വിവാഹം ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ട് യുവാവ് വീട്ടില്‍ എത്തി. പെണ്‍കുട്ടിയുടെ അച്ഛന്‍ ഇത് നിരസിച്ചു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണ് നടന്നത്. ഇതിന് പിന്നാലെ പ്രകോപിതനായ 28കാരന്‍ പെണ്‍കുട്ടിയുടെ അച്ഛനെ അടിച്ചു കൊല്ലുകയായിരുന്നു. അച്ഛന്‍ തത്ക്ഷണം മരിച്ചതായി പോലീസ് പറയുന്നു.

ശനിയാഴ്ച രാത്രി ഒരു കുപ്പി മദ്യവുമായാണ് യുവാവ് വീട്ടില്‍ എത്തിയത്. മകള്‍ക്കായി ഉചിതമായ വരനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സഹോദരന്‍ എന്ന് സഹോദരി പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛനെ മദ്യപിക്കാന്‍ ക്ഷണിച്ച യുവാവ്, മകളെ തന്റെ കൈപിടിച്ച് തരണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ ഇത് നിരസിച്ച സഹോദരന്‍ ഉടന്‍ തന്നെ വീട്ടില്‍ നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. ശ്രീപാല്‍ മകളെയും കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇത് സഹോദരന്‍ തടഞ്ഞു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് സഹോദരി പറയുന്നു. യുവാവ് ഒളിവിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News