29.8 C
Kottayam
Tuesday, October 1, 2024

കൊവിഡ് നിരീക്ഷണത്തില്‍ നിന്നും രക്ഷപ്പെട്ട യുവാവ് കനാലില്‍ ചാടി,പിറകെ പോലീസും കൊറോണക്കാലത്തെ പെടാപ്പാടുകള്‍

Must read

<p>കൊല്ലം: ഐസൊലേഷനില്‍ നിന്നും രക്ഷപ്പെട്ട യുവാവിനെ സാഹസികമായി പിടികൂടി പോലീസ്. തിരുനെല്‍വേലി സ്വദേശി തങ്കനാ(45)ണ് എംവിഎം ആശുപത്രിയിലെ ഐസൊലേഷനില്‍ നിന്നും മുങ്ങിയത്. കനാലിലൂടെ രക്ഷപ്പെടാനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. വാഴപ്പാറയില്‍ നിന്നു നീന്തി പത്തനംതിട്ട കലഞ്ഞൂര്‍ പാലമലയിലെ ഭാര്യാവീട്ടിലെത്തി രക്ഷപ്പെടാനായിരുന്നു ശ്രമിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ താഴത്തെ നിലയിലേക്കു പോയ തക്കത്തിനു പുറത്തിരുന്ന ബൈക്കെടുത്താണ് ഇയാള്‍ രക്ഷപ്പെട്ടത്. പിന്നീട് വാഴപ്പാറയിലെ നീര്‍പ്പാലത്തിനു സമീപത്ത് ബൈക്ക് ഉപേക്ഷിച്ചു കാട്ടിലേക്ക് ചാടി.</p>

<p>ഉച്ചയ്ക്ക് ഒരു മണിയോടെ കെഐപി പ്രധാന കനാലിലൂടെ ഒരാള്‍ നീന്തുന്നതു ശ്രദ്ധയില്‍പെട്ട നാട്ടുകാരനാണ് പോലീസില്‍ വിവരം അറിയിച്ചത്. പനി ബാധിച്ചിരുന്നതിനാല്‍ ആളുകള്‍ ഇയാളെ പിടികൂടാനും ഭയപ്പെട്ടു. പോലീസും നാട്ടുകാരും 108 ആംബുലന്‍സ് വരുത്തി പാടുപെട്ടാണ് വീണ്ടും ഐസൊലേഷന്‍ സെന്ററിലെത്തിച്ചത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ; എല്ലാ ഇന്ത്യൻ പൗരന്മാരും ഉടൻ ലെബനൻ വിടണമെന്ന് ഇന്ത്യൻ എംബസി 

ബെയ്റൂട്ട്: ലെബനനിലെ ഇന്ത്യൻ പൗരൻമാർ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് നിർദ്ദേശം നൽകി ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി. ഹിസ്ബുല്ലയ്ക്ക് എതിരെ ഇസ്രായേൽ കരയുദ്ധം ആരംഭിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. നിലവിൽ, ഏകദേശം 4,000 ഇന്ത്യക്കാരാണ് ലെബനനിൽ...

പിരിച്ചുവിടൽ കാലം;ടെക് കമ്പനികളിൽ ഈ വർഷം ഇതുവരെ 1.4 ലക്ഷം പേർക്ക് പണിപോയി

മുംബൈ:ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും തുടരുന്നു. അമേരിക്കന്‍ ടെക് ഭീമനായ ഐ.ബി.എം. വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റിന്റെ ഗെയ്മിങ് വിഭാഗത്തില്‍നിന്ന് മാത്രം 650-ലേറെപ്പേരെയാണ് അടുത്തകാലത്തായി പിരിച്ചുവിട്ടത്. സ്റ്റാര്‍ട്ട് അപ് കമ്പനികളായ...

നടി വനിതാ വിജയകുമാർ നാലാമതും വിവാഹിതയാകുന്നു; സേവ് ദി ഡേറ്റ് ചിത്രം പങ്കുവെച്ച് നടി

ചെന്നൈ:നടി വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. റോബേര്‍ട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവും നടി...

മഴയ്ക്കും ഇന്ത്യയെ തടയാനായില്ല; ബാറ്റിങ് വെടിക്കെട്ടിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

കാന്‍പുര്‍: മൂന്നുദിവസം മഴയില്‍ കുതിര്‍ന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഏകദിന ക്രിക്കറ്റിനെക്കാള്‍ ആവേശകരമായപ്പോള്‍ ഇന്ത്യക്ക് അവിസ്മരണീയ വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ...

സ്വർണക്കടത്തിലെ മലപ്പുറം പരാമർശം: തെറ്റായി വ്യാഖ്യാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശം വിവാദമായതിനു പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ കത്ത്. മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തില്‍...

Popular this week