ഐ.എ.എസ് ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ,മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ നിരീക്ഷണത്തില്‍

<p>ഭോപ്പാല്‍: മധ്യപ്രദേശില്‍ ഐഎഎസ് ഉദ്യോഗസ്ഥന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയത്തില്‍ നിയമിതനായിരുന്നു ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കി. ഇവരുടെ എണ്ണം കൃത്യമായി പുറത്തുവിട്ടിട്ടില്ല. അതേസമയം രോഗബാധ സ്ഥിരീകരിച്ച ഓഫീസര്‍ ചില ഉന്നതതല യോഗങ്ങളില്‍ പങ്കെടുത്തതായാണ് സൂചന. സര്‍ക്കാരിലെ ചില ഉന്നതരും ഈ യോഗങ്ങളില്‍ പങ്കെടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.</p>

<p>കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 20 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ 127 ആയി ഉയര്‍ന്നു. ഇന്‍ഡോര്‍-95,ഭോപ്പാല്‍-9,ജബല്‍പ്പൂര്‍-7 ഗ്വാളിയാര്‍.ശിവപുരി.മൊറീന,ഖാര്‍ഗോണ്‍,ചിന്ത്വാര എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചിരിയ്ക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച എട്ടു രോഗികള്‍ സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News