‘ഒരൊറ്റ ഡി.വൈ.എഫ്.ഐക്കാരനെയും കുറച്ച് ദിവസമായി നാട്ടില്‍ കാണാനില്ല’; തൃശൂരില്‍ ഡി.വൈ.എഫ്.ഐക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്!

തൃശ്ശൂര്‍: വാളയാറില്‍ കേസില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ വെറുതെ വിട്ടത് വിവാദമായതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്. വാളയാര്‍ സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രതികരിക്കുന്നില്ലെന്ന് പരിഹസിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്.

തൃശൂര്‍ സ്വരാജ് റൗണ്ടിലും പരിസരത്തുമാണ് ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ചത്. ഉഗാണ്ട, പോളണ്ട്,തുടങ്ങിയ രാജ്യങ്ങളില്‍ എന്തു സംഭവിച്ചാലും ഉടന്‍ പ്രതികരണവുമായി എത്തുന്ന ഡിവൈഎഫ്ഐ നേതാക്കള്‍ വാളയാര്‍ പ്രശ്നത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പരിഹസിച്ചു.

ഒരൊറ്റ ഡിവൈഎഫ്ഐ നേതാവിനെ പോലും കുറച്ചു ദിവസമായി നാട്ടില്‍ കാണാനില്ല, ഡിവൈഎഫ്ഐ നേതാക്കളെ എവിടെയങ്കിലും കണ്ടു കിട്ടിയാല്‍ ഉടന്‍ എകെജി സെന്ററില്‍ ഏല്‍പ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരിന്റെ നേതൃത്വത്തില്‍ തൃശൂര്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News