പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി പൊലീസ് കസ്റ്റഡിയിൽ. കൊല്ലം പോരുവഴി സിനിമാപ്പറമ്പ് സ്വദേശിയായ സുഹൈലിനെ അടൂർ ഏനാത്ത് പോലീസാണ് കസ്റ്റഡിയിലെടുത്തത്. കടമ്പനാട് സ്വദേശിനിയായ യുവതിയെ ഈ മാസം പതിനാലാം തീയതിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കടമ്പനാടുള്ള ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾക്ക് പിന്നീട് ലഭിച്ച ആത്മഹത്യകുറിപ്പിലാണ് സുഹൈൽ അൻസാരിയുടെ പേരുള്ളത്. കുറിപ്പിൽ ജീവനൊടുക്കാൻ കാരണം സുഹൈൽ എന്ന് യുവതി എഴുതിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുഹൈലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മുഹമ്മദ് സുഹൈലും യുവതിയും തമ്മിൽ സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. സുഹൈലുമായുള്ള ബന്ധത്തെച്ചൊല്ലി യുവതിയും ഭർത്താവും തർക്കത്തിലേർപ്പെട്ടതായാണ് വിവരം. അതിന് പിന്നാലെയാണ് യുവതിയുടെ ആത്മഹത്യ. സുഹൈലിനെതിരെ തെളിവുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന സൂചന. ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.
In a significant development in Pathanamthitta, Suhail Ansari, the State Secretary of Youth Congress, has been taken into police custody following the suicide of a young woman. The Adoor Enathu Police detained Suhail, a native of Poruvazhy in Kollam, in connection with the death of a Kadampanad native who was found dead on February 14. The investigation was initiated after allegations surfaced regarding his involvement in the circumstances leading to the tragedy. Authorities are currently interrogating the political leader to uncover further details behind the incident.


