25.4 C
Kottayam
Monday, June 8, 2026

മാപ്പും പറയില്ല ഒരു കോപ്പും പറയില്ല; ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസാണെന്ന പ്രസ്താവനയില്‍ പരസ്യമായി മാപ്പു പറയണമെന്ന വക്കീല്‍ നോട്ടീസ് തള്ളി യൂത്ത് കോണ്‍ഗ്രസ് നേതാവ്

Must read

കൊച്ചി: ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസാണെന്ന പ്രസ്താവന നടത്തിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ റിജില്‍ മാക്കുറ്റിയ്ക്ക് വക്കീല്‍ നോട്ടീസ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റേഴ്‌സ് അവറിനിടെയായിരുന്നു റിജില്‍ മാക്കുറ്റിയുടെ പരാമര്‍ശം. ഏഴ് ദിവസത്തിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിലുള്ളത്. അതേസമയം, ഒരു കാരണവശാലും മാപ്പ് പറയില്ലെന്നും പീറ കടലാസിന്റെ വില പോലും നോട്ടീസിന് കല്‍പിക്കുന്നില്ലെന്നും റിജില്‍ മാക്കുറ്റി പ്രതികരിച്ചു.

ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് തന്നെയാണ് എന്ന വാചകം റിജില്‍ ആവര്‍ത്തിച്ചു. ചാണക സംഘിയുടെ വാറോല വന്നിരിക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് വെല്ലുവിളിച്ച് പറഞ്ഞതിനുള്ള വക്കീല്‍ നോട്ടീസ്. നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും പോലും.

ഞാന്‍ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല. ഒരു പീറ കടലാസിന്റെ വില പോലും ഈ നോട്ടീസിന് ഞാന്‍ കല്‍പ്പിക്കുന്നില്ല. സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവര്‍ക്കറുടെ അനുയായി അല്ല ഞാന്‍. ഗാന്ധിജിയുടെ അനുയായി ആണ്.ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് പറയുന്നു ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് തന്നെയാണ്. അതുകൊണ്ട് വക്കീല്‍ നോട്ടീസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല ഞാന്‍. എന്റെ നാവിന്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ ആര്‍എസ്എസിന് എതിരെ പോരാടും. അതാണ് എന്റെ രാഷ്ട്രീയം. അതാണ് എന്റെ നിലപാട്.എന്ന് റിജില്‍ പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 12നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റേഴ്‌സ് അവറിനിടെ റിജില്‍ മാക്കുറ്റിയുടെ പരാമര്‍ശം. ബിജെപി സംസ്ഥാന കമ്മിറ്റിയംഗം കെവിഎസ് ഹരിദാസും റിജില്‍ മാക്കുറ്റിയും തമ്മിലുള്ള വാക്‌പോരിനിടെയായിരുന്നു ഇത്. രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയവാദികളാണ് ആര്‍എസ്എസ് എന്ന് റിജില്‍ മാക്കുറ്റി പറയുകയുണ്ടായി. മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ആണ്. ഗുജറാത്തിലടക്കം നിരവധി വര്‍ഗീയ സംഘര്‍ഷങ്ങളും കലാപവുമുണ്ടാക്കിയ സംഘടനയാണ്. അതുപോലൊരു വര്‍ഗീയ സംഘടന ലോകത്ത് വേറെയുണ്ടോയെന്നും റിജില്‍ ചോദിച്ചു. ആര്‍എസ്എസ് ആണ് ഗാന്ധിയെ കൊന്നതെന്ന് ഒന്നു കൂടി ആവര്‍ത്തിക്കാന്‍ ബിജെപി നേതാവ് വെല്ലുവിളിച്ചു. ആയിരം തവണ ആവര്‍ത്തിക്കുമെന്നായിരുന്നു റിജിലിന്റെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദേശത്തുള്ളവർക്കും ടെസ്റ്റ് എഴുതാത്തവർക്കും ലൈസൻസ്; വിരമിക്കാൻ ഒരു ദിവസം ശേഷിക്കെ എം.വി.ഐക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലം ആര്‍ടിഒ ഓഫീസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി (എംവിഐ) സേവനമനുഷ്ഠിച്ചിരുന്ന ചാത്തന്നൂര്‍ മീനാട് സ്വദേശി പി. അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി ഗതാഗത വകുപ്പ്...

ജി സുധാകരന്റേത് കോമാളിത്തം, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ; കടുത്ത ഭാഷയിൽ മറുപടിയുമായി എച്ച് സലാം

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി.സുധാകരന്‍ രാഷ്ട്രീയ കോമാളിയായി മാറുകയാണെന്നും പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയുണ്ടോ എന്നും തിരിച്ചടിച്ച് സിപിഎം നേതാവ് എച്ച്.സലാം. പിണറായി വിജയനെ നനഞ്ഞ കോഴി എന്ന് ജി....

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചില്ല; സി.ബി.എസ്.ഇ.ക്ക് സുപ്രീംകോടതിയുടെ അടിയന്തിര നോട്ടീസ്

ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നൽകിയ ഹർജിയിൽ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനും റീജിയണൽ ഓഫീസർക്കും സുപ്രീംകോടതി അടിയന്തിരമായി നോട്ടീസയച്ചു. സൗദി അറേബ്യയിൽ നിന്നും...

അവിവാഹിതര്‍ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാവില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ്...

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ടെസ്റ്റ് ജയം; അരങ്ങേറ്റത്തിൽ മാനവ് സുതാറിന് ആറ് വിക്കറ്റ്, ഇന്നിങ്സ് വിജയം

മുല്ലൻപുർ: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിക്കൊണ്ട് ഇന്ത്യയ്ക്ക് വമ്പൻ വിജയവും പരമ്പരയും സ്വന്തം. ഒരു ഇന്നിങ്സിനും 300 റൺസിനുമാണ് കരുത്തരായ ഇന്ത്യൻ പട സന്ദർശകരായ അഫ്ഗാനിസ്ഥാനെ...

Popular this week