തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. അണ്ടൂര്‍ക്കോണം മുന്‍ മണ്ഡലം പ്രസിഡന്റ് കൊയ്ത്തൂര്‍ക്കോണം നീതു ഭവനില്‍ സുജിത്തിനെയാണ് മംഗലാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ യുവതിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ അശ്ലീലകരമായ മറ്റൊരു ചിത്രത്തില്‍ ചേര്‍ത്ത് ഇയാള്‍ പ്രചരിപ്പിക്കുകയായിരിന്നു. ഐടി ആക്ടും കെപി ആക്ടും പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. മംഗലപുരം പോലീസ് ഇന്‍സ്പെക്ടര്‍ പി ബി വിനോദ്കുമാര്‍, എസ് ഐ വി തുളസീധരന്‍ നായര്‍, ജിഎസ് ഐ മാരായ ഗോപകുമാര്‍, ഹരി, രാധാകൃഷ്ണന്‍ എന്നിവരാണ് സുജിയെ അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News