Home-bannerKeralaNews

യൂത്ത് കോൺഗ്രസ്സ് തിരഞ്ഞെടുപ്പിന് സ്റ്റേ

കൊച്ചി:സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്സ് തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിന് ആലുവ മുൻസിഫ് കോടതിയുടെ സ്റ്റേ. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ പി.കെ അബ്ദുൾ വഹാബ് നൽകിയ ഹർജിയിലാണ് തീരുമാനം.
യൂത്ത് കോൺഗ്രസ്സിന്റെ ഭരണഘടനക്ക് വിരുദ്ധമായ തിരഞ്ഞെടുപ്പ് രീതി അവലംബിച്ചു, 35 വയസ്സ് കഴിഞ്ഞവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി, ഭാരവാഹിത്വത്തിലേക്ക് മത്സരിക്കേണ്ട വരെ അഭിമുഖത്തിലൂടെ തീരുമാനിച്ചു തുടങ്ങിയ പരാതികളാണ് ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നത്. തുടർന്നാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു കൊണ്ട് മുൻസിഫ് കോടതി ഉത്തരവിട്ടത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button