എം.ബി.ബി.എസ് ക്ലാസില്‍ കോട്ടും സ്‌റ്റെതസ്‌കോപ്പും അണിഞ്ഞ് ഇതരസംസ്ഥാനക്കാരന്‍; ഒടുവില്‍ പണി പാണി പാളിയത് ഇങ്ങനെ, സംഭവം കോട്ടയം മെഡിക്കല്‍ കോളേജില്‍
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ് ക്ലാസില്‍ കയറിയിരുന്ന ഇതര സംസ്ഥാനക്കാരനെ അധ്യാപകന്‍ കയ്യോടെ പിടികൂടി. ഇന്നലെ രാവിലെ കോട്ടും ഐഡന്റിറ്റി കാര്‍ഡും ധരിച്ചു മറ്റു വിദ്യാര്‍ഥികളെപ്പോലെ ക്ലാസില്‍ കയറിയിരിക്കുകയായിരിന്നു. അതിനാല്‍ തന്നെ മറ്റു വിദ്യാര്‍ഥികള്‍ക്കും സംശയമുണ്ടായിരുന്നില്ല. പതിവു പോലെ ക്ലാസിലെത്തിയ അധ്യാപകന്‍ സംശയം തോന്നിയതോടെ ഇതര സംസ്ഥാനക്കാരനോട് പേര് ചോദിച്ചപ്പോള്‍ ഐഡന്റിറ്റി കാര്‍ഡിലുണ്ടായിരുന്ന പേര് കൃത്യമായി പറയുകയും ചെയ്തു. പീന്നിട് ക്ലാസിനു പുറത്തുപോയ അധ്യാപകന്‍ മറ്റ് അധ്യാപകരുമായി തിരികെയെത്തി ഇയാളെ പിടികൂടുകയായിരിന്നു. അപ്പോഴാണ് തങ്ങള്‍ക്കൊപ്പം ക്ലാസിലുണ്ടായിരുന്നവന്‍ വ്യാജനായിരുന്നുവെന്ന് മറ്റുവിദ്യാര്‍ത്ഥികള്‍ക്ക് മനസിലാകുന്നത്.
ഇതേ ക്ലാസിലെ ഒരു വിദ്യാര്‍ഥി ബാഗും കോട്ടും ഐഡന്റിറ്റി കാര്‍ഡും ഉള്‍പ്പെടെയുള്ളവ സുരക്ഷിതമായ സ്ഥാനത്തുവച്ചശേഷം അത്യാവശ്യമായി പുറത്ത് പോയ സമയത്താണ് ഇവയെല്ലാം കൈക്കലാക്കി ഇതര സംസ്ഥാനക്കാരന്‍ ക്ലാസില്‍ കയറിയത്. ഡല്‍ഹി സ്വദേശിയായ ഇയാള്‍ കേരളത്തിലുള്ള മാതാപിതാക്കളെ അന്വേഷിച്ചാണ് എത്തിയത്. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ ഇയാളെ ഇന്നലെ രാത്രി തന്നെ ട്രെയിനില്‍ ഡല്‍ഹിയിലേക്കു തിരിച്ചയച്ചു.