Home-bannerKeralaNews

കൊച്ചിയിലെ കുഴികളടയ്ക്കാന്‍ ഹൈക്കോടതിയുടെ അന്ത്യശാസനം

കൊച്ചി: കൊച്ചിയിലെ റോഡുകളിലെ കുഴികള്‍ ഉടന്‍ അടക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. യുദ്ധകാലാടിസ്ഥാനത്തില്‍ കുഴികള്‍ അടക്കാന്‍ നടപടി സ്വീകരിക്കണം. ഇതിനായി പ്രത്യേക അനുമതിക്കായി കാത്തുനില്‍ക്കേണ്ടതില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്.കോര്‍പറേഷന് പണമടയ്ക്കുന്ന നികുതിദായകര്‍ക്ക് ഭരണാധികാരികള്‍ എന്താണ് മടക്കി നല്‍കുന്നതെന്നും കോടതി ചോദിച്ചു.

കൊച്ചിയിലെ റോഡുകളില്‍ ദിവസവും അപകടം വര്‍ധിക്കുകയാണ്. കുഴിയില്‍ വീണുണ്ടാകുന്ന അപകടങ്ങളാണ് കൂടുതല്‍. മഴ കാരണമാണ് അറ്റക്കുറ്റപ്പണികള്‍ക്ക് കാലതാമസം വരുന്നതെന്നാണ് കോര്‍പ്പറേഷന്റെ മറുപടി. എന്നാല്‍ മറ്റിടങ്ങളില്‍ ഇത്തരമൊരു സാഹചര്യമില്ലെന്നും കൊച്ചിയില്‍ മാത്രം ഇതെങ്ങെനെ സംഭവിച്ചെന്നും കോടതി ആരാഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker