28.2 C
Kottayam
Friday, June 5, 2026

കോൺഗ്രസ് ഓഫീസ് പൂട്ടി കൊടിമരത്തിൽ കരിങ്കൊടി കെട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Must read

ഒറ്റപ്പാലം: സംസ്ഥാനമൊട്ടാകെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ശക്തമായ പ്രതിഷേധം. ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. കെപിസിസി സെക്രട്ടറിയായ പി ഹരിഗോവിന്ദനെ മണ്ഡലത്തിൽ മത്സരിപ്പിക്കാനുളള നീക്കത്തിനെതിരെയാണ് പ്രതിഷേധം.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി. സരിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സരിന്റെ പേര് നേരത്തെ മണ്ഡലത്തിൽ സജീവചർച്ചയായിരുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ ഹരിഗോവിന്ദന്റെ പേര് ഉയർന്നു വരികയായിരുന്നു.

ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഓഫീസാണ് പ്രവർത്തകർ താഴിട്ട് പൂട്ടിയത്. സരിന് അനുകൂലമായും കെപിസിസിക്കെതിരേയും മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ഡോ സരിനെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ കെപിസിസിയുടെയും എഐസിസിയുടെയും തീരുമാനത്തെ വെട്ടിമാറ്റി മുന്നോട്ടുപോകുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും ഉൾപ്പെടെ കൂട്ടരാജിക്ക് ഒരുങ്ങി നിൽക്കുകയാണെന്നും പ്രവർത്തകർ ഭീഷണി മുഴക്കി.

അതിനിടെ പ്രാദേശിക പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മലമ്പുഴയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കാന്‍ ധാരണയായി. ഭാരതീയ രാഷ്ട്രീയ ജനതാദളിന് നല്‍കിയ സീറ്റ് തിരിച്ചെടുത്തു. ദുര്‍ബലരായ ഘടക കക്ഷികള്‍ക്ക് മലമ്പുഴ കൈമാറുന്നതിനെതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മലമ്പുഴ സീറ്റ് വേണ്ടെന്ന് ഭാരതീയ നാഷണല്‍ ജനതാദള്‍ കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു.

- Advertisement -

മലമ്പുഴ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന കലാപത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന വിലയിരുത്തലും മലമ്പുഴ കൈവിടാന്‍ കാരണമായി. ഇന്നലെ രാത്രി മുതല്‍ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുയര്‍ത്തിയത്.

- Advertisement -

ബിജെപിയെ സഹായിക്കാനാണ് ദുര്‍ബലരായ ഘടകകക്ഷിക്ക് സീറ്റ് വച്ചു നീട്ടിയതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്. പുതുശേരിയില്‍ ഇന്നും പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ഡിസിസി ഭാരവാഹികളുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനും വിളിച്ചു.എലത്തൂര്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ അഡ്വ. ജോണ്‍ ജോണ്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week