സ്ഥിരമായി സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന യുവാവ് ഒടുവില്‍ കുടുങ്ങി

കണ്ണൂര്‍: സ്ഥിരമായി സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന യുവാവ് ഒടുവില്‍ കുടുങ്ങി. പയ്യന്നൂരിന് അടുത്ത് കാങ്കോല്‍ കുണ്ടയം കൊവ്വലിലാണ് സംഭവം. കാങ്കോല്‍ ആലക്കാട് സ്വദേശിയായ യുവാവാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ കുടുങ്ങിയത്.

മോഷ്ടിക്കുന്ന അടിവസ്ത്രങ്ങള്‍ പിന്നീട് ഇയാള്‍ സമീപത്തെ കിണറുകളില്‍ നിക്ഷേപിക്കുകയായിരുന്നു. ഇത്തരത്തില്‍ സമീപ പ്രദേശത്ത ഒരു കമ്പനിയിലെ കിണറ്റില്‍ യുവാവ് മോഷ്ടിച്ച അടിവസ്ത്രങ്ങള്‍ തള്ളിയിരുന്നു. തുടര്‍ന്ന്, സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ഇവിടെ സിസിടിവി സ്ഥാപിക്കുകയായിരുന്നു. രണ്ട് ദിവസം തുടര്‍ച്ചയായി യുവാവിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞു.

തുടര്‍ന്ന് അര്‍ധരാത്രിവരെ ഉറക്കമൊഴിഞ്ഞ് കാത്തിരുന്നാണ് നാട്ടുകാര്‍ മോഷ്ടാവിനെ കയ്യോടെ പിടികൂടിയത്. ഭാര്യയും കുട്ടിയുമുള്ള 26 കാരണാണ് പിടിയിലായത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിങ്ങോം എസ് ഐ യദു കൃഷ്ണനും സംഘവും സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News