29.4 C
Kottayam
Friday, June 5, 2026

വാഹനപരിശോധനയുടെ പേരില്‍ ക്രൂരത; ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ യുവാവ് ബോധംകെട്ടു വീണു

Must read

കായംകുളം: വാഹനപരിശോധനയുടെ പേരില്‍ ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ യുവാവിനെ പോലീസ് തടഞ്ഞു. അവശനായ യുവാവ് വഴിയില്‍ ബോധംകെട്ടു വീണു. കായംകുളം പെരിങ്ങാല മഠത്തില്‍ പടീറ്റതില്‍ മുഹമ്മദ് റാഫി(23)ക്കാണ് പോലീസില്‍ നിന്നു ദുരനുഭവമുണ്ടായത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഗുരുതരമായ വൃക്കരോഗമുള്ള റാഫി രണ്ട് വര്‍ഷമായി ഡയാലിസിസിനു വിധേയനാകുന്നുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെ കായംകുളം താലൂക്ക് ആശുപത്രിയില്‍ നിന്നു മാതാവിനൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോഴാണ് ബോയ്സ് എച്ച്എസ്എസിനടുത്ത് ട്രാഫിക് പോലീസ് തടഞ്ഞത്.

രോഗവിവരം പറഞ്ഞിട്ടും പിഴ അടക്കാനാവശ്യപ്പെട്ട് പോലീസ് തന്നെ വഴിയില്‍ നിര്‍ത്തിയെന്നും റാഫി ആരോപിക്കുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് റാഫി ഇക്കാര്യം വെളിപ്പെടുത്തിയത്. കായംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി കൊടുക്കാന്‍ തീരുമാനിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് മറുപടി കിട്ടിയില്ലെങ്കില്‍ എസ്പിക്കും മനുഷ്യവകാശ കമ്മീഷനും പരാതി കൊടുക്കാനാണ് തീരുമാനമെന്നും മുഹമ്മദ് റാഫി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

- Advertisement -

കായംകുളം ട്രാഫിക് പൊലീസുകാരെ.. കൊറച്ചൊക്കെ മര്യാദ കാണിക്കണം. ഇന്ന് ഞാന്‍ ഡയാലിസിസ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ തന്നേ തീരെ അവശനായിരുന്നു. തലവേദനയും ഒക്കെ കൊണ്ടു എത്രയും പെട്ടന്ന് വീട് പിടിക്കാം എന്ന് കരുതി.. സ്‌കൂട്ടര്‍ എടുത്ത് വീട്ടിലേക്ക് പോയ വഴിയില്‍ ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ ബോയ്‌സ് സ്‌കൂളിന്റെ ഫ്രണ്ടില്‍ ഉള്ള റോഡില്‍ മറഞ്ഞു നിന്നുള്ള പോലീസ് ചെങ്കിങ് ഉണ്ടായിരുന്നു. ഹെല്‍മെറ്റ് ഇല്ലാത്തത് കൊണ്ട് പോലീസ് കൈകാണിച്ചു. നിര്‍ത്തിച്ചു. അത് അവരുടെ ജോലിയാണ്. സമ്മതിക്കാം.

- Advertisement -

അപ്പോള്‍ തന്നെ ഞാന്‍. അവരോട് പറഞ്ഞു സാറെ ഞാന്‍. ഡയാലിസിസ് കഴിഞ്ഞു വരികയാണ്. എനിക്ക് ഇപ്പോള്‍ ഹെല്‍മെറ്റ് വെക്കാന്‍ പറ്റില്ല. ഹെല്‍മെറ്റിന്റെ വെയ്റ്റ് എനിക്ക് താങ്ങാന്‍ പറ്റില്ല എന്നൊക്കെ. അപ്പോള്‍ ഒരു. കോണ്‍സ്റ്റബിള്‍ എനിക്ക് നേരെ ചാടി കടിച്ചോണ്ട് വന്നിട്ട് പറഞ്ഞു വണ്ടി സൈഡിലേക്ക് ഒതുക്കിവെക്കടാ എന്ന് പറഞ്ഞു വണ്ടി ഒതുക്കി വെപ്പിച്ചു.

നീ സാറിനെ പോയി കണ്ട് പെറ്റി അടച്ചിട്ടു പോയാല്‍ മതിയെന്ന് പറഞ്ഞു. ഞാന്‍ എസ്‌ഐ സാറിനോട് പോയി കാര്യം പറഞ്ഞു. സര്‍ ഞാന്‍ ഡയാലിസിസ് കഴിഞ്ഞു വരികയാണ്. എനിക്ക് തീരെ വയ്യ നില്‍ക്കാന്‍ പോലും വയ്യ എന്നൊക്കെ. പറഞ്ഞു. ഇവര്‍ ആരും എന്നെ വിടാന്‍ സമ്മതിക്കുന്നില്ല. ഞാന്‍ ആ സാറിനോട് കോണ്‍സ്റ്റബിളിന്റെ പേര് എന്താണ് എന്ന് ചോദിച്ചു. അവര്‍ക്ക് അത് ഇഷ്ട്ടപെട്ടില്ല. എന്നെ അവിടെ പിടിച്ചു നിര്‍ത്തി.

അപ്പോഴേക്കും ഞാന്‍ ശരീരം കൊഴിഞ്ഞു താഴെ വീണു. അടിവയറില്‍ വേദന വന്നപ്പോള്‍ തീരെ പിടിച്ചു നില്‍ക്കാന്‍ പറ്റാതായി. വോമിറ്റിംഗ് ചെയ്തു. വയ്യാതെ മണ്ണില്‍ കിടന്ന് ഇഴഞ്ഞിട്ട് പോലും അവിടുള്ള ഒരു പോലീസുകാരന്‍ പോലും തിരിഞ്ഞു. നോക്കിയില്ല. അത് വഴി വന്ന എന്നെ അറിയുന്ന രണ്ട് പിള്ളേര്‍ ഞാന്‍ അവരെ കണ്ടില്ല. അപ്പോളേക്കും എന്റെ ബോധം പോയിരുന്നു.

- Advertisement -

അവര് എന്നെ താങ്ങി ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് വിട്ടു. അവിടെ നിന്ന പല പോലീസ്‌കാര്‍ക്കും എന്നെ അറിയുന്നതാണ് എന്നിട്ടും പോലും ഒരു മര്യാദ എന്നോട് അവര് കാണിച്ചില്ല. ഇത്രയും മനുഷ്യത്വം ഇല്ലത്ത ഈ പോലീസുകാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവിശ്യപെട്ടുകൊണ്ട് കായംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി കൊടുക്കാന്‍ തീരുമാനിച്ചു. കായംകുളത്തെ പോലീസുകാരുടെ പ്രവര്‍ത്തികള്‍ ഇത് ആദ്യമായിട്ട് ഒന്നുമല്ല. ഇതുമായി ബന്ധപ്പെട്ട് മറുപടി കിട്ടിയില്ലെങ്കില്‍ എസ്പിക്കും മനുഷ്യവകാശ കമ്മീഷനും പരാതി കൊടുക്കാനാണ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

Popular this week