ലോറിയില്‍ കൊണ്ടുവരികയായിരുന്ന 94 ലക്ഷം രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

തൃശൂര്‍: ലോറിയില്‍ കൊണ്ടുവരികയായിരുന്ന 94 ലക്ഷം രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ദേശീയപാതയില്‍ കുട്ടനല്ലൂരില്‍വച്ച് ആയിരുന്നു മോഷണം നടന്നത്. സംഭവത്തില്‍ കണ്ണൂര്‍ ചിറക്കല്‍ പുതിയതെരുവ് സ്വദേശി മുബാറക്ക് (27) ആണ് ഷാഡോ പോലീസ് ഉള്‍പ്പെട്ട അന്വേഷണത്തില്‍ അറസ്റ്റിലായത്.

ഇന്നോവ കാറില്‍ ഇലക്ഷന്‍ അര്‍ജന്റ് എന്ന സ്റ്റിക്കര്‍ പതിച്ചെത്തിയ പത്തംഗ സംഘമാണു ലോറി തടഞ്ഞ് പണം കവര്‍ന്നത്. തമിഴ്‌നാട്ടില്‍നിന്നു പച്ചക്കറിയുമായി മൂവാറ്റുപുഴയിലേയ്ക്കു പോയിരുന്ന ലോറി തടഞ്ഞ് ജീവനക്കാരെ ചോദ്യം ചെയ്യാനെന്ന മട്ടില്‍ കാറില്‍ കൊണ്ടുപോവുകയും ഇതേസമയം പച്ചക്കറിച്ചാക്കുകള്‍ക്കിടയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന പണം മറ്റൊരു സംഘമെത്തികവറുകയുമായിരുന്നു.

തിരുവനന്തപുരം സ്വദേശി രാജീവ് ഭായി, കണ്ണൂര്‍ സ്വദേശി ദീപു തുടങ്ങിയവരാണു കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കെല്ലാമെതിരേ മുന്‍പും സമാനമായകേസുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News