27.6 C
Kottayam
Thursday, June 4, 2026

കാമുകനുമായി സംസാരിച്ചു; പെണ്‍മക്കളെ ട്രക്ക് കയറ്റി കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

Must read

മുംബൈ: പ്രണയത്തെ തുടര്‍ന്ന് മൂത്തമകളെയും അതിന് കൂട്ടു നിന്നതിന് ഇളയമകളെയും ട്രക്ക് കയറ്റിക്കൊന്ന ശേഷം അതേ ട്രക്കിന് മുന്നില്‍ കയറി നിന്ന് പിതാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയില്‍ പൂനയിലെ മാവല്‍ താലൂക്കിലെ ഇന്ദൂരി ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ 18കാരിയായ നന്ദിനി, 14 കാരി വൈഷ്ണവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പിതാവ് ട്രക്ക് ഡ്രൈവറായ 40 കാരന്‍ ഭരത് ബരാട്ടെ ആത്മഹത്യ ചെയ്തു.

ഞെട്ടിക്കുന്ന സംഭവത്തില്‍ ഭാര്യയും ഇളയ മകളും രക്ഷപ്പെട്ടു. പെണ്‍മക്കളോടും ഭാര്യയോടും നിലത്തുകിടക്കാന്‍ ആവശ്യപ്പെട്ട ശേഷം ഭരത് ട്രക്ക് വേഗത്തില്‍ ഓടിച്ചുകയറ്റുകയായിരുന്നു. എന്നാല്‍ ഇളയമകള്‍ ഭയന്ന് ഇറങ്ങിയോടിയതിനാലും മകളെ പിടിക്കാന്‍ ഭാര്യ പിന്നാലെ ഓടിയതിനാലും ഇവര്‍ മാത്രം കൊല്ലപ്പെട്ടില്ല. ആക്‌സിലേറ്റര്‍ കൂട്ടിയിട്ട ശേഷം ട്രക്കിന് മുന്നിലേക്ക് ചാടിയാണ് ഭരത് ആത്മഹത്യ ചെയ്തത്. മുന്നോട്ട് ഓടിയ ട്രക്ക് മതിലിലും തെരുവുവിളക്കിലും ഇടിച്ചു നിന്നു. ഭരതിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

മൂത്തമകള്‍ നന്ദിനി പ്രണയത്തിലായതാണ് ഭരതിനെ പ്രകോപിപ്പിച്ചത്. നന്ദിനി കാമുകനുമായി ഫോണില്‍ സംസാരിക്കുന്നത് കണ്ടതാണ് പ്രശ്‌നത്തിന് കാരണമെന്ന് ഇയാള്‍ ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. നന്ദിനിയുടെ പ്രേമത്തിന് ഇളയ മകള്‍ വൈഷ്ണവി സഹായിയായി പ്രവര്‍ത്തിച്ചതാണ് ഇളയമകളെയും ലോറിക്ക് ഇരയാക്കിയത്. ആത്മഹത്യാകുറിപ്പില്‍ ഭാര്യയെ കൊണ്ടും ഭരത് ഒപ്പുവെച്ചിട്ടുണ്ട്. ബന്ധുക്കളോട് എല്ലാം ക്ഷമ ചോദിച്ചിട്ടുമുണ്ട്.

തങ്ങളുടെ സ്വത്തുക്കളെ കുറിച്ചുളള വിവരങ്ങളും കുറിപ്പില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഇന്ദൂരി ഗ്രാമം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week