ഭാര്യയുടെ ട്യൂഷന്‍ ക്ലാസില്‍ പഠിക്കാന്‍ വന്ന ഒന്‍പതാം ക്ലാസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തൃശൂര്‍: മാള പുത്തന്‍ചിറയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. നോര്‍ത്ത് പറവൂര്‍ വെടിമറ കമ്പിവേലിക്കകം കോളനിയിലെ കൈപ്പുറം ബിബിന്‍ ലാലി(33)നെയാണ് ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശിയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ഭാര്യ നടത്തുന്ന ട്യൂഷന്‍ ക്ലാസില്‍ വന്നിരുന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയിരുന്നത്. ഒന്നര വര്‍ഷമായി പീഡനം തുടര്‍ന്നെങ്കിലും ഈയിടെ സംഭവം പുറംലോകം അറിയുന്നത്. കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും പഠനത്തിലെ താത്പര്യക്കുറവുമാണ് വീട്ടുകാര്‍ക്ക് സംശയത്തിനിടയാക്കിയത്.

തുടര്‍ന്ന് കുട്ടിയോട് ചോദിച്ചപ്പോഴാണ് പീഡന വിവരം തുറന്ന് പറഞ്ഞത്. എ.എസ്.ഐ.മാരായ ബിജു വാളൂരാന്‍, ഒ.എച്ച്. ബിജു, സീനിയര്‍ സി.പി.ഒ.മാരായ പി.എന്‍. ഷീബ, മിഥുന്‍ കൃഷ്ണ എന്നിവരുടെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News