പദവി വിട്ടുനല്‍കാം; വിട്ടുവീഴ്ചയ്ക്ക് തയ്യാറായി മോന്‍സ് ജോസഫ്

കോട്ടയം: കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയാറാണെന്നു എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ്. തന്റെ പദവിയാണ് പ്രശ്‌നമെങ്കില്‍ വിട്ടുനല്‍കും. പിളര്‍പ്പിന്റെ ഘട്ടത്തിലും പിജെയ്ക്ക് ഒപ്പം നിന്നയാളാണ് താനെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, സെക്രട്ടറി ജനറല്‍ പദവികളാണ് പാര്‍ട്ടിയിലെ ഇപ്പോഴത്തെ തര്‍ക്കത്തിനു കാരണം. ഡെപ്യൂട്ടി ചെയര്‍മാന്‍മാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവരാണ് എതിര്‍പ്പ് അറിയിച്ചത്.

ഇവര്‍ കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. അനാരോഗ്യം കാരണമാണു പങ്കെടുക്കാത്തതെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News