കൊല്ലത്ത് വിവാഹ വാഗ്ദാനം നല്‍കി 13കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കൊല്ലം: വിവാഹ വാഗ്ദാനം നല്‍കി 13കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ആയൂര്‍ ഇളമാട് സ്വദേശി ഷഹിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ചടയമംഗലത്താണ് സംഭവം. യുവാവ് മൊബൈല്‍ ഫോണ്‍ വഴിയാണ് ചടയമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. വിവാഹം കഴിക്കാമെന്നും ഉറപ്പുനല്‍കുകയും മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയുമായിരുന്നു.

കുട്ടിയുടെ വീടിന് സമീപത്തെ പാറമടയില്‍വെച്ചും പീഡനത്തിനിരയാക്കി. ഇതോടൊപ്പം പെണ്‍കുട്ടിയുടെ സ്വര്‍ണമാലയും പ്രതി കൈക്കലാക്കി. കുട്ടിയുടെ മാല കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചടയമംഗലം പോലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News