വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് കഞ്ചാവ് ലഹരിയില്‍ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

കോഴിക്കോട്: വടകരയില്‍ 17കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടിയാണ് പ്രതി വീട്ടില്‍ കയറി ആക്രമിച്ചത്. സംഭവത്തില്‍ തയ്യില്‍ വളപ്പില്‍ അര്‍ഷാദിനെയാണ് വടകര പോലിസ് അറസ്റ്റ് ചെയ്തത്.

ബംഗാള്‍ സ്വദേശികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെതുടര്‍ന്നാണ് പോലീസ് നടപടി. മാതാപിതാക്കള്‍ ജോലി ആവശ്യത്തിനായി പുറത്തുപോയതാണെന്നും വീട്ടില്‍ ആരും ഇല്ലെന്നും മനസിലാക്കി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ പെണ്‍കുട്ടി ബഹളം വച്ചതോടെ അയല്‍വാസികളും നാട്ടുകാരും ഓടിക്കൂടി. ഇതോടെ പ്രതി ഓടിരക്ഷപ്പെട്ടു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അര്‍ഷാദിനെ പോലിസ് പിടികൂടുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വര്‍ഷങ്ങളായി കഞ്ചാവ് അടക്കമുള്ള ലഹരികള്‍ക്ക് അടിമയാണ് അര്‍ഷാദ് എന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ എത്തിയ സമയത്തും ഇയാള്‍ മദ്യ ലഹരിയിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News