KeralaNews

മന്ത്രിസ്ഥാനം വേണം; അവകാശവാദവുമായി കോവൂര്‍ കുഞ്ഞുമോന്‍

തിരുവനന്തപുരം: എല്‍.ഡി.എഫ് തുടര്‍ ഭരണത്തില്‍ മന്ത്രിസഥാനത്തിന് അവകാശവാദം ഉന്നയിച്ച് ആര്‍.എസ്.പി (ലെനിനിസ്റ്റ്) അംഗം കോവൂര്‍ കുഞ്ഞുമോന്‍ രംഗത്ത്. അഞ്ച് തവണ തുടര്‍ച്ചയായി നിയമസഭയില്‍ എത്തിയത് പരിഗണിക്കണമെന്നാണ് കുഞ്ഞുമോന്റെ ആവശ്യം.

ഇടതുഘടകകക്ഷിയല്ലെങ്കിലും ഇടത് പിന്തുണയോടെയാണ് കുഞ്ഞുമോന്‍ തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്. അവകാശവാദം ഉന്നയിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കി.

തന്നെ മന്ത്രിയാക്കുന്നത് ആര്‍.എസ്.പി അണികളെ ഇടതുമുന്നണിയിലെത്തിക്കാന്‍ സഹായിക്കുമെന്നാണ് കുഞ്ഞുമോന്റെ അവകാശവാദം. ആര്‍.എസ്.പി പിളര്‍ന്ന് ഒരു വിഭാഗം യു.ഡി.എഫിലേക്ക് പോയെങ്കിലും ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിന്ന കുഞ്ഞുമോന്‍ കഴിഞ്ഞ രണ്ട് തവണയും കുന്നത്തൂര്‍ മണ്ഡലം കൈവിട്ട് പോകാതെ സംരക്ഷിച്ചു. ഇത്തവണ 2790 വോട്ടിനാണ് ആര്‍.എസ്.പിയുടെ ഉല്ലാസ് കോവൂരിനെ തോല്‍പ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker