24.1 C
Kottayam
Sunday, June 7, 2026

ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രവാസി യുവാവ് പിടിയിൽ

Must read

ദുബൈ: അപ്പാര്‍ട്ട്മെന്റ് ബില്‍ഡിങിന്റെ ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രവാസി യുവാവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. യുവാവ് താമസിച്ചിരുന്ന അതേ കെട്ടിടത്തിലെ താമസക്കാരിയായ 16 വയസുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ ശല്യം ചെയ്‍തത്. 25 വയസുകാരനാണ് പ്രതി.

സംഭവ ദിവസം യൂണിഫോം ധരിച്ച് പെണ്‍കുട്ടി സ്‍കൂളില്‍ നിന്ന് മടങ്ങി വരുന്നത് യുവാവ് കണ്ടിരുന്നു. ലിഫ്റ്റില്‍ കുട്ടിയുടെ ഒപ്പം കയറിയ ഇയാള്‍ കുട്ടിയെ ഒരു വശത്തേക്ക് പിടിച്ചുവലിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‍തു. കുട്ടി ലിഫ്റ്റില്‍ നിന്ന് പുറത്ത് ഇറങ്ങാതിരിക്കാന്‍ കൈവെച്ച് തടയുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം ഒന്നാം നിലയിലായിരുന്നു താമസിച്ചിരുന്നതെന്നതിനാല്‍ വേഗം തന്നെ കുട്ടിയ്ക്ക് ലിഫ്റ്റില്‍ പുറത്തിറങ്ങാന്‍ സാധിച്ചു.

ലിഫ്റ്റില്‍ നിന്ന് ഇറങ്ങി അപ്പാര്‍ട്ട്മെന്റിലേക്ക് നടക്കവെ ഇയാള്‍ പിന്നാലെ ചെന്നും കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ക്യാമറകളില്ലാത്ത എമര്‍ജന്‍സി സ്റ്റെയര്‍കെയ്‍സിലേക്ക് കുുട്ടിയെ പിടിച്ചുകൊണ്ട് പോകാനായിരുന്നു ശ്രമം. എന്നാല്‍ യുവാവിനെ തള്ളി മാറ്റി, കുട്ടി അപ്പാര്‍ട്ട്മെന്റിലേക്ക് ഓടിക്കയറുകയായിരുന്നു.

പേടിച്ചരണ്ട നിലയിലാണ് മകള്‍ വീട്ടിലേക്ക് വന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. മകള്‍ കാര്യം പറഞ്ഞപ്രോള്‍ തന്നെ അമ്മ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ അടുത്തേക്ക് പോയി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കി. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു.

- Advertisement -

ഇത്തരമൊരു സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ അപ്പാര്‍ട്ട്മെന്റ് ബില്‍ഡിങില്‍ എത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്‍തതായി പൊലീസ് അറിയിച്ചു. ഇതേ കെട്ടിടത്തില്‍ തന്നെ താമസിച്ചിരുന്ന പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് കേസ് ക്രിമിനല്‍ കോടതിയുടെ പരിഗണനയില്‍ വന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

Popular this week