32.8 C
Kottayam
Thursday, May 9, 2024

ഭരണപരമായ കാര്യങ്ങൾ വിശദീകരിക്കുന്നില്ല, മുഖ്യന്ത്രിക്കെതിരെ വീണ്ടും ഗവർണർ

Must read

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വീണ്ടും രംഗത്തെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും അത് മുഖ്യമന്ത്രി നിർവഹിക്കുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. രാജ്ഭവനിൽ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് പ്രതികരണം. 

മന്ത്രിമാരുടെ വിശദീകരണം നോക്കിയാകും തൻ്റെ തീരുമാനങ്ങൾ ഉണ്ടാവുക. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലർത്താൻ ആണ്. അത് നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താൻ താൻ സദാ ജാഗരൂകൻ ആയിരിക്കും. 

ചാൻസിലറായി ഇരിക്കണമെന്ന് മുഖ്യമന്ത്രി തന്നെ കത്ത് നൽകിയതാണ്. കുറച്ച് ബില്ലുകളിൽ ഒപ്പുവക്കാനുണ്ട്. ബില്ലുകളിൽ ഇനിയും വ്യക്തത വരുത്താനുണ്ടെന്നും ഭരണഘടനാപരമായി മാത്രമേ പ്രവർത്തിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. 

ഏക സിവിൽ കോഡിനെ അനുകൂലിച്ച ഇടതു പാർട്ടികൾ ഇപ്പോൾ നിലപാട് മാറ്റുന്നു. പുതിയ രാഷ്ട്രീയ സഖ്യങ്ങൾക്ക് വേണ്ടിയാകാം ഇത്. മുത്തലാഖിൽ ഇഎംഎസിൽ നിന്ന് വ്യത്യസ്ത നിലപാടാണ് ഇടതു പാർട്ടികൾ സ്വീകരിക്കുന്നത്.

ഇ എം എസിന്റെ ആത്മാവ് അസ്വസ്ഥമാകുന്നുണ്ടാകുമെന്നും ഗവർണർ. ലോകായുക്ത ബില്ലിൽ ഒപ്പിടില്ലെന്ന സൂചന നൽകി ഗവർണർ. സർക്കാറിനെതിരെരായ പരാതികൾ അന്വേഷിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കാർ അല്ല. ഭരണഘടന തത്വങ്ങൾ പാലിക്കാൻ താൻ ജാഗ്രത പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week