28.2 C
Kottayam
Friday, June 5, 2026

ആത്മഹത്യയിൽ ഒതുങ്ങാമായിരുന്ന കേസിൽ പോലീസ് അന്വേഷണം വഴിത്തിരിവായി;പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പ്രേരണാ കുറ്റത്തിന് യുവാവ് അറസ്റ്റിൽ

Must read

കരുനാഗപ്പള്ളി: തൊടിയൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മ ഹത്യ ചെയ്യാൻ ഇടയായ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രേരണാ കുറ്റത്തിന് യുവാവ് അറസ്റ്റിലായി. കോഴിക്കോട് കൊയിലാണ്ടി അരി ക്കുളം സ്വദേശി സുരേഷ്(37) ആണ് കരുനാഗപ്പള്ളി പോലീ സിന്റെ പിടിയിലായത്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ ത്തിൽ ഗൾഫിലേക്ക് കടക്കാൻ ശ്രമം നടത്തുന്നതിനിടയിൽ ഗുജറാത്തിലെ ഒരു കുഗ്രാമത്തിൽ നിന്നുമാണ് ഇയാൾ അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്.

മാർച്ച് മാസം 12-ാം തീയതി വൈകിട്ട് 6 മണി വരെ അയൽവാസികളോ ടൊപ്പം തിരുവാതിര കളിച്ചുകൊണ്ട് നിന്ന പെൺകുട്ടി, ഒരു ഫോൺ കോൾ വന്ന തിനെ തുടർന്ന് വീട്ടിനുള്ളിലേക്ക് കയറി പോവുകയും പിന്നീട് കാണാതിരുന്ന തിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മുറിക്കുള്ളിൽ കെട്ടി തൂങ്ങി മരണപ്പെട്ടതായി കാണുകയും ചെയ്തു.

തുടർന്ന് കരുനാഗപ്പള്ളി പോലീസ് അസ്വഭാവിക മരണ ത്തിന് കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരി ശോധനയ്ക്ക് വിധേയമാക്കിയപ്പോൾ സുരേഷിനെ വീഡിയോ കോൾ ചെയ്യ്തുകൊണ്ട് നിൽക്കെതന്നെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്യ്‌തതെന്ന് കണ്ടെത്തുകയും ഫോണിയുടെയുള്ള ഇയാളുടെ നിരന്തരമായുള്ള ശല്യം സഹിക്കാൻ കഴിയാതെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്യ്‌തതെന്ന് തിരിച്ചറിയുകയും ചെയ്‌തു.

- Advertisement -

തുടർന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ.പി.എസ് ൻ്റെ നിർദ്ദേശപ്രകാരം പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ഇയാൾ ഒളിവിലാണെന്ന് മനസ്സി ലാക്കുകയും പിന്നീട് സൈബർ സെല്ലിൻ്റെ സഹായത്തോടെ മൊബൈൽ ഫോൺനമ്പർ
കേന്ദ്രീകരിച്ച് നിരന്തരമായി നടത്തിയ അന്വേഷണത്തിൽ ഇയാൾ ഗുജറാത്തിലേക്ക് കടന്നതായി കണ്ടെത്തുകയും ചെയ്തു.

- Advertisement -

പ്രതിയുടെ സ്ഥാനം മനസ്സിലാക്കിയ പോലീസ് സംഘം ഗുജറാത്തിലെത്തുകയും അവിടുത്തെ ഒരു ഗ്രാമത്തിൽ നിന്നും സാഹസികമായി ഇയാളെ പിടികൂടുകയുമായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെ ക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷിജു, ജിഷ്ണു, ഷാജി മോൻ, സന്തോഷ്, എസ്.സി.പി.ഓ മാരായ ഹാഷിം, രാജീവ് കുമാർ എന്നി വരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത് |

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week