28.2 C
Kottayam
Friday, June 5, 2026

ഞാനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ സ്ഥിതിയ്ക്ക് അനുശ്രീയുടെ കല്യാണമായി!ഉണ്ണി മുകുന്ദന്‍

Must read

കൊച്ചി:മലയാളത്തിലെ യുവനടന്മാരില്‍ ഇനിയും വിവാഹം കഴിക്കാതെ നില്‍ക്കുന്ന നടന്‍ ഉണ്ണി മുകുന്ദനാണ്. അതുകൊണ്ട് തന്നെ പലപ്പോഴായി ഉണ്ണിയുടെ പേരിനൊപ്പം പലതരത്തില്‍ ഗോസിപ്പുകള്‍ വരാറുണ്ട്. നടി സ്വാസിക വിജയ്, അനുശ്രീ തുടങ്ങി നിരവധി താരസുന്ദരിമാരുമായി ഉണ്ണി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളാണ് ഇതുവരെ പ്രചരിച്ചിട്ടുള്ളത്.

ഏറ്റവുമൊടുവില്‍ തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന കഥകളെ പറ്റി തുറന്ന് പറയുകയാണ് ഉണ്ണി മുകുന്ദനും നടി അനുശ്രീയും. പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി. ഇതിനിടയില്‍ അതിഥിയായി നടി അനുശ്രീയെ കൊണ്ട് വരികയായിരുന്നു.

എന്റെ പേര് പലരുമായിട്ടും കണക്ട് ചെയ്ത് വരാറുണ്ട്. അവരെല്ലാം കല്യാണം കഴിച്ച് പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അനുശ്രീയുടെ പേരിനൊപ്പമാണ് ഗോസിപ്പ് വന്നത്. അതിനര്‍ഥം അനു വിവാഹം കഴിച്ച് പോകാനായി എന്നാണെന്ന് തമാശരൂപേണ നടന്‍ പറയുന്നു. ചില നടിമാര്‍ കല്യാണം കഴിക്കാനാവുമ്പോഴാണ് ഉണ്ണി മുകുന്ദനൊപ്പം വാര്‍ത്ത വരുന്നത്. എനിക്ക് ഒരു റിലേഷന്‍ഷിപ്പുമില്ല. എന്നിട്ടും എന്താണ് എന്റെ പേരിങ്ങനെ വരുന്നതെന്ന് ഞാനും ആലോചിക്കാറുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.

പല പെണ്ണുങ്ങളുടെയും പേരിനൊപ്പം എന്റെ പേര് കൂടി ചേര്‍ത്ത് വാര്‍ത്ത വരികയാണ്. പിന്നെ എനിക്കാരെങ്കിലും പെണ്ണ് തരുമോ എന്നാണ് ഉണ്ണി വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യത്തിന് മറുപടിയായി നടന്‍ പറഞ്ഞിരിക്കുന്നത്.

- Advertisement -

ഞങ്ങളുടെ പേരിനൊപ്പം പുതിയ കഥകള്‍ വന്നതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഷെയര്‍ ചെയ്ത് കൊടുക്കാറുണ്ട്. എന്നാല്‍ ഓരോ മാസവും ഓരോരുത്തരുടെ പേരിനൊപ്പം കഥകള്‍ വന്നാല്‍ എനിക്ക് ശരിക്കും പെണ്ണ് കിട്ടില്ലെന്ന് ഉണ്ണി ചേട്ടന്‍ പറയാറുണ്ടെന്ന് അനുശ്രീയും കൂട്ടിച്ചേര്‍ത്തു.

- Advertisement -

ഇങ്ങനെത്തെ വാര്‍ത്തകള്‍ വരുമ്പോള്‍ അനുവിന് ചിരിയായിരിക്കും. കാരണം പുള്ളിക്കാരിയ്ക്ക് ഇത് ആദ്യമായിട്ടാവും ഗോസിപ്പ് വരുന്നത്. പക്ഷേ എനിക്കങ്ങനെയല്ല. ഇപ്പോള്‍ ആരെ കാണാന്‍ പോയാലും ആഹാ ഉണ്ണി മുകുന്ദനും ആ നടിയും നല്ല ജോഡിയാണ്. കല്യാണം കഴിച്ചൂടേ എന്നായിരിക്കും കമന്റുകള്‍. ചില യൂട്യൂബ് ചാനലിലൂടെ വന്ന വാര്‍ത്തകള്‍ കണ്ടിട്ട് ഇതേ ചോദ്യവുമായി വരുന്ന അമ്മച്ചിമാരൊക്കെയുണ്ട്.

മുന്‍പൊരിക്കല്‍ ഒരു അമ്മ സംസാരിക്കാന്‍ വന്നു. കല്യാണം ആയതിനെ പറ്റി ഞാന്‍ കണ്ടുട്ടോ എന്നാണ് അവരെന്നോട് പറഞ്ഞത്. എവിടെ കണ്ടു എന്ന ചോദ്യത്തിന് ഞാന്‍ യൂട്യൂബൊക്കെ കാണാറുണ്ടെന്നായിരുന്നു മറുപടി. ചില സമയത്ത് എനിക്കത് തമാശയായി തോന്നാറുണ്ടെങ്കിലും മറ്റ് ചിലപ്പോള്‍ ഇറിറ്റേഷനാണ് തോന്നുകയെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.

തനിക്കിത് തമാശയായിട്ടേ തോന്നിയിട്ടുള്ളുവെന്നാണ് അനുശ്രീ പറഞ്ഞത്. പക്ഷേ ഉണ്ണി ചേട്ടന് അങ്ങനെയല്ല. നടി മഹിമ, നിഖില, അങ്ങനെ ആരുടെയൊക്കെ കൂടെ നില്‍ക്കുന്നോ അവരുടെയൊക്കെ പേരിനൊപ്പം ഓരോ മാസവും കഥകള്‍ വരുന്നുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് ദേഷ്യം വരുന്നതിന് കാരണമുണ്ട്. എന്നെ സംബന്ധിച്ച് അങ്ങനെ പ്രശ്‌നമില്ല. എന്നെ പറ്റി ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത് ഇത് മാത്രമേയുള്ളു. അതുകൊണ്ട് പുതിയ കഥ ഇറങ്ങിയത് നോക്കി ചിരിക്കുകയാണ് ചെയ്യാറുള്ളതെന്നാണ് അനുശ്രീ പറഞ്ഞത്.

- Advertisement -

വിശ്വാസത്തെ പറ്റി തുറന്ന് പറഞ്ഞിട്ടുള്ളവരായത് കൊണ്ടാവാം ഞങ്ങളുടെ പേരില്‍ ഇത്തരം കഥകള്‍ വന്നത്. ബാക്കി താരങ്ങളെക്കാളും ഞങ്ങള്‍ രണ്ടാളും ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ തുറന്ന് സംസാരിച്ചിരുന്നു. അതുകൊണ്ട് ആളുകള്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റുന്ന പ്രധാന കാരണം ഇതായിരിക്കും. ഒരു സിനിമയില്‍ മാത്രമേ ഞങ്ങള്‍ രണ്ടാളും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. അതും പെയര്‍ ആയിരുന്നില്ല. എന്നിട്ടും കഥകള്‍ വന്നെങ്കില്‍ അതിന് കാരണം മതവും രാഷ്ട്രീയത്തിലുള്ള സമാനതകളുമാണെന്നാണ് നടി പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week