തിരുവനന്തപുരം:സാമൂഹിക മാധ്യമങ്ങളില്‍ കൂടി കോളേജ് വിദ്യാര്‍ത്ഥിനിയെ. അപകീര്‍ത്തിപ്പെടുത്തിയ യുവാവ് പോലീസ് പിടിയില്‍.
കോളേജ് വിദ്യാര്‍ത്ഥിനിയായ ആയൂര്‍ സ്വദേശിനി സുഹൃത്തുക്കളുമായി 26.04.2021 തീയതിയില്‍ തന്‍റെ ഇന്‍സ്റ്റന്‍ഗ്രാം അക്കൗണ്ടില്‍ ലൈവ് ചാറ്റിംഗ് ഏര്‍പ്പെടവെ പബ്ലിക് ചാറ്റ് ബോക്സില്‍ വന്ന് തുടര്‍ച്ചയായി അസഭ്യങ്ങളും ലൈംഗികചുവയുള്ളതുമായ മെസേജുകള്‍ അയയ്ക്കുകയും ചെയ്തു.
പിന്നീട് വീഡിയോ കോള്‍ വിളിച്ചത് യുവതി റിജക്ട് ചെയ്തതിനെ തുടര്‍ന്ന്, തുടര്‍ച്ചയായി അശ്ലീല വോയിസ് മെസേജുകള്‍ അയയ്ക്കുകയും 27.04.2021 തീയതി വീണ്ടും നിരവിധി അസഭ്യ മെസേജുകള്‍ അയച്ച് ലൈംഗികമായി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി.
തുടർന്ന് യുവതിയുടെ വീഡിയോയും പോൺ വീഡിയോ വോയിസ് എഡിറ്റ് ചെയ്ത് പബ്ലിക് ആയി പോസ്റ്റ് ചെയ്ത് പരസ്യപ്പെടുത്തി പ്രചരിപ്പിച്ച് അപമാനിച്ച് ഒളിവില്‍ പോയ കൊല്ലം മൈനാഗപ്പള്ളി പി.ഒ യില്‍ കടപ്പ എന്ന സ്ഥലത്ത് തടത്തില്‍ പുത്തന്‍വീട്ടില്‍ ജോയിക്കുട്ടി മകന്‍ ലിജോ ജോയിയെ തിരുവനന്തപുരം ഹൈടെക് സെല്ലിന്‍റെയും കൊട്ടാരക്കര സൈബര്‍ സെല്ലിന്‍റെയും പരിശ്രമഫലമായി കര്‍ണ്ണാടക തമിഴ്നാട് അതിര്‍ത്തിയായ ഹുസൂറില്‍ നിന്നും ചടയമംഗലം പോലീസ് സ്റ്റേഷനിലെ എസ്.ഐ സലീം.ജെ, പോലീസുകാരായ സനല്‍ കുമാര്‍, അജീഷ് എന്നിവര്‍ അറസ്റ്റ് ചെയ്തു.
കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിയായ കെ.ബി രവി, അഢീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഇ.എസ് ബിജു മോന്‍, കൊട്ടാരക്കര ഡി.വൈ.എസ്.പി സ്റ്റ്യുവര്‍ട്ട് കീലര്‍, ചടയമംഗലം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ബിജോയ് .എസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്കിയത്.