33.4 C
Kottayam
Sunday, May 5, 2024

മൂന്നിലൊന്ന് എംഎൽഎമാരും ക്രിമിനൽ കേസ് പ്രതികൾ;മമത സർക്കാർ കുറ്റവാളികളുടെ കൂടാരം, പ്രതിപക്ഷമായ ബി.ജെ.പിയും കുറ്റവാളി എം.എൽ.എമാരുടെ കാര്യത്തിൽ ഒപ്പത്തിനൊപ്പം

Must read

ബംഗാൾ: മൂന്നാമതും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ് മമത ബാനർജി. എന്നാൽ മമത സർക്കാരിന്റെ മൂന്നിലൊന്നു എംഎൽഎമാരും ക്രിമിനൽകേസ് പ്രതികളാണെന്ന് റിപ്പോർട്ട്.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം​ പ്രഖ്യാപിച്ച 292 മണ്ഡലങ്ങളിലായി ആകെ ജയിച്ചവരിൽ 142 എംഎൽഎ മാരും അതായത്, സംസ്ഥാനത്ത് ​ 49 ശതമാനം ജനപ്രതിനിധികളും​ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നാണ് റിപ്പോർട്ട് പോൾ റൈറ്റ് ഗ്രൂപ്പ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.

തെരഞ്ഞെടുക്കപ്പെട്ട തൃണമൂലിന്റെ 213 എംഎൽഎമാരിൽ 73 പേർക്കതിരെ ഗുരുതര ക്രിമിനൽ കുറ്റാരോപണങ്ങൾ ഉണ്ട്. 91 പേരാണ് ഗുരതരമായതും അല്ലാത്തതുമായി ആകെ​ ക്രിമിനൽ കേസുകളിൽ പ്രതികളായിരിക്കുന്നത്​.

ബിജെപി എംഎൽമാരുടെ കണക്കുകളെടുക്കുമ്പോൾ വിജയിച്ച 77 പേരിൽ 50 പേർക്കെതിരെയും ഇത്തരത്തിൽ ക്രിമിനൽ കേസുണ്ടെന്നാണ് കണക്ക്. അതായത് 65 ശതമാനത്തോളം പേർക്കെതിരെ കേസുകളുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

ഫലം​ പ്രഖ്യാപിച്ച 292 മണ്ഡലങ്ങളിലായി ആകെ ജയിച്ചവരിൽ 142 എംഎൽഎ മാരും അതായത്, സംസ്ഥാനത്ത് ​ 49 ശതമാനം ജനപ്രതിനിധികളും​ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നാണ് റിപ്പോർട്ട്. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊട്ടുപോക്ക്, സ്​ത്രീകൾക്കെതിരായ അതിക്രമം എന്നീ കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. 2016-ൽ 293 ൽ 107 പേരാണ്​ ക്രിമിനൽ കേസിൽ പ്രതികളായി ഉണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week