നീ വെറുപ്പിക്കലാണ്, നിന്റെ അക്കൗണ്ട് പൂട്ടിക്കും; സ്റ്റാര്‍ മാജിക്കിനെ വിമര്‍ശിച്ച് പോസ്റ്റിട്ട യുവാവിന് ഭീഷണി മെസ്സേജുമായി അനുമോള്‍

സ്റ്റാര്‍ മാജിക് താരം അനുമോള്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി യുവാവ്. പരിപാടിക്ക് എതിരെ കമന്റിട്ടതിന് സ്വകാര്യ ചാറ്റില്‍ വന്ന് അനുമോള്‍ ഭീഷണിപ്പെടുത്തിയെന്നാണ് യുവാവ് പറയുന്നത്.

സ്റ്റാര്‍ മാജിക് എന്ന പരിപാടി ഇഷ്ടടമല്ലെങ്കില്‍ നെഗറ്റീവ് കമന്റ് പറയാന്‍ പാടില്ല. അഥവാ നെഗറ്റീവ് കമന്റ് പറയണമെങ്കില്‍ ചുരുങ്ങിയത് ഒരു ഓസ്‌കാര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെടുകയോ ചുരുങ്ങിയത് ഒരു ഭരത് അവാര്‍ഡ് എങ്കിലും കിട്ടിയാല്‍ മാത്രമേ ഇതിന് എതിര്‍ അഭിപ്രായം പറയാന്‍ പാടുള്ളൂ. നീ വെറുപ്പിക്കലാണ്, നിനക്ക് ഒരു ജോലി ഉണ്ടോ, നിന്റെ അക്കൗണ്ട് പൂട്ടിക്കും, എന്നെല്ലാം അനുമോള്‍ പറഞ്ഞുവെന്ന് യുവാവ് പറയുന്നു.

മാത്രമല്ല, ചാറ്റിന്റെ തുടക്കത്തില്‍ തന്നെ നീ ഭയങ്കര വെറുപ്പിക്കലാണ് എന്നായിരുന്നു ആദ്യപ്രതികരണം. അപ്പോള്‍ സംശയം തോന്നിയ യുവാവ് ഈ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ ആരായാലും അത് നടിയെ ബാധിക്കുമെന്ന് പറഞ്ഞപ്പോഴും താന്‍ അനു തന്നെയാണ് സംസാരിക്കുന്നതെന്നാണ് മറുപടിയായി പറഞ്ഞത്.

ഒരു കമന്റിന്റെ പേരില്‍ തന്നോട് ഇങ്ങനെയൊക്കെ പെരുമാറണമെങ്കില്‍ എത്രത്തോളം ചീപ്പ് പേര്‍സണാലിറ്റിയാണ് അനുവിന്റേത് എന്ന് മനസിലാക്കണമെന്നും, ഈ ചാറ്റ് സ്‌ക്രീന്‍ റെക്കോഡ് ചെയ്ത് സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോഴും അത് മൈന്‍ഡ് ആക്കാതെ തന്നെ ബ്ലോക്ക് ചെയ്ത് പോകുകയായിരുന്നുവെന്നും യുവാവ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News