ഒരുമിച്ചിരുന്ന് മദ്യപിച്ച മൂന്ന് യുവാക്കള്‍ കിണറ്റില്‍ വീണു! ഒരാള്‍ മരിച്ചു; ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പൂവാര്‍, അരുമാനുര്‍കട കോളനിയില്‍ സുരേഷ് (30) മരിച്ചത്. അതേസമയം മദ്യപിച്ച് കിണറ്റിനരികിലിരിക്കുമ്പോള്‍ ആക്രമണത്തിനിടെ ഒരാള്‍ കിണറ്റില്‍ വീണതായാണ് ആരോപണങ്ങള്‍ ഉയരുന്നത്. കൂടെ കിണറ്റില്‍ വീണ രണ്ട് പേര്‍ രക്ഷപ്പെട്ടു. ഇവരെ ബാലരാമപുരം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൂവരും വീണത്.

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. തെങ്കറക്കോണം സ്വദേശികളായ അരുണ്‍ സിംഗ്, മഹേഷ്, സുരേഷ് എന്നിവരാണ് ഒരുമിച്ചിരുന്ന് മദ്യപിച്ചത്. ഒരുമിച്ചിരുന്ന് മദ്യപിച്ചിരിക്കെ കിണറ്റില്‍ വീണതാണെന്നും എന്നാല്‍ ആരോ ആക്രമിച്ചതാണെന്നും പറയുന്നു. കസ്റ്റഡിയിലെടുത്ത രണ്ട് പേരും മദ്യലഹരിയിലായതിനാല്‍ സംഭവത്തിന്റെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ മുഖത്ത് മര്‍ദ്ദനമേറ്റതിന്റെ പരിക്കുണ്ടായിരുന്ന അരുണ്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചെറിയ കൈവരിയുള്ള മാലിന്യം നിറഞ്ഞ് കിടക്കുന്ന കിണറ്റിലാണ് സുരേഷ് വീണത്. ഇവിടെ കഞ്ചാവ് സംഘങ്ങളുടെയും സ്ഥിരം മദ്യപാനികളുടെയും കേന്ദ്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News