തൃശൂരില്‍ കൊവിഡ് സ്ഥിരീകരിച്ച യുവാവ് അസുഖം ഭേദമായി ആശുപത്രി വിട്ടു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ രണ്ടാമതായി കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. മാര്‍ച്ച് 12ന് രോഗം സ്ഥിരീകരിച്ച യുവാവിന്റെ തുടര്‍ച്ചയായ രണ്ട് പരിശോധന ഫലങ്ങള്‍ നെഗറ്റീവായിരുന്നു.

ഇതേതുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് യുവാവിനെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചത്. ആശുപത്രി വിട്ടെങ്കിലും യുവാവ് വീട്ടില്‍ കുറച്ചു ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയേണ്ടിവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News