സിമന്റ് ഇഷ്ടിക തലയിൽവീണ് യുവതിക്ക് ദാരുണാന്ത്യം; അപകടം ബസ് കാത്ത് നിൽക്കവെ

സിമന്റ് ഇഷ്ടിക തലയിൽവീണ് യുവതിക്ക് ദാരുണാന്ത്യം; അപകടം ബസ് കാത്ത് നിൽക്കവെ

കൊച്ചി: സിമന്റ് ഇഷ്ടിക തലയിൽവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം. സത്താർ ഐലൻഡ് കൈതത്തറ ശ്യാമോന്റെ ഭാര്യ ആര്യ(34) ആണ് മരിച്ചത്. മുനമ്പത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്ന് നില കെട്ടിടത്തിന് മുകളിൽ നിന്ന് ഇഷ്ടിക താഴേക്ക് പതിക്കുകയായിരുന്നു. ആര്യയുടെ മകൾക്കും നേരിയ പരിക്കേറ്റിരുന്നു.

ആര്യയും ആറുവയസുകാരിയായ മകളും കഴിഞ്ഞദിവസം വൈകുന്നേരം മുനമ്പം മാണിബസാറിൽ ബസ് കാത്ത് നിൽക്കവേയായിരുന്നു അപകടം. മഴ നനയാതിരിക്കാനായി വെച്ച ഷീറ്റിന് മുകളിലായിട്ടായിരുന്നു ഇഷ്ടിക വെച്ചിരുന്നത്. ഇത് ആര്യയുടെ തലയിലേയ്ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആര്യയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News