24.5 C
Kottayam
Friday, June 5, 2026

പാലക്കാട്ടെ ഹോട്ടലുടമയായ വനിതയെ കബളിപ്പിച്ചത് സിഐ സ്മിത ശ്യാം എന്ന പേരില്‍; ഷൂസും തൊപ്പിയും സ്റ്റാറും വാങ്ങിയത് പോലീസ് സൊസൈറ്റിയില്‍ നിന്ന്; പോലീസ് ഉദ്യോഗസ്ഥ ചമഞ്ഞ് ബിന്ദുവും കൂട്ടാളികളും നടത്തിയത് വന്‍ തട്ടിപ്പ്

Must read

പാലക്കാട്: പോലീസ് ചമഞ്ഞ് സാമ്പത്തിക തട്ടിപ്പു നടത്തിയ വനിതയും കൂട്ടാളികളും പാലക്കാട് പിടിയിലായത് ഏതാനും ദിവസം മുമ്പാണ്. ഇവരുടെ തട്ടിപ്പിന്റെ കൂടൂതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പോലീസ് ചമഞ്ഞ് പണവും കാറും തട്ടിയെടുത്ത കേസിലെ പ്രതി ബിന്ദു പാലക്കാട് ടൗണിലെ ഹോട്ടലുടമയായ വനിതയെ കബളിപ്പിച്ചത് സിഐ സ്മിത ശ്യാം എന്ന പേരിലാണ്.

സിഐ റാങ്കുള്ള മൂന്ന് സ്റ്റാറും പേരുസൂചിപ്പിക്കുന്ന ബോര്‍ഡുമുള്ള യൂണിഫോമും തൊപ്പിയും ഷൂസും തെളിവെടുപ്പിനിടെ കണ്ടെടുത്തു. ബിന്ദുവിനെയും കൂട്ടാളി ഷാജിയെയും തെളിവെടുപ്പ് പൂര്‍ത്തിയാക്കി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി മലമ്പുഴ ജയിലിലേക്ക് മാറ്റി. നിരവധി പേരെ ഇവര്‍ തട്ടിപ്പിന് ഇരയാക്കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

- Advertisement -

- Advertisement -

ഹോട്ടലുടമയെ കബളിപ്പിച്ച് കാറും അഞ്ചുലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ബിന്ദുവിനെയും എറണാകുളം കോടനാട് സ്വദേശി ഷാജിയെയും മേയ് 20-നാണ് സൗത്ത് ക്രൈംവിഭാഗം തൃശ്ശൂരില്‍നിന്ന് പിടികൂടിയത്. 21-ന് ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍വാങ്ങി. ഇരുവരും താമസിച്ചുവന്ന തൃശ്ശൂരിലും എറണാകുളത്തും തെളിവെടുപ്പ് നടത്തിയതോടെ കോതമംഗലത്തുനിന്ന് കാര്‍ കണ്ടെടുത്തു.

- Advertisement -

തൃശ്ശൂരില്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പരിശോധന നടത്തിയപ്പോള്‍ ഒപ്പിട്ട് വാങ്ങിയ 50 മുദ്രപ്പത്രങ്ങളും കണ്ടെടുത്തു. 5,000 മുതല്‍ 10,000 രൂപവരെ വിലയുള്ള മുദ്രപ്പത്രങ്ങളാണ് കണ്ടെത്തിയത്. കൂടുതല്‍പേരെ തട്ടിപ്പിനിരയാക്കാന്‍ ആളുകളുടെ പക്കല്‍നിന്ന് മുദ്രപ്പത്രങ്ങള്‍ ഒപ്പിട്ടുവാങ്ങിയതായിരിക്കാമെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.

2024 ഡിസംബറിലാണ് പാലക്കാട്ടെ ഹോട്ടലുടമയെ പോലീസുകാരാണെന്നുപറഞ്ഞ് ബിന്ദുവും ഷാജിയും പറ്റിച്ചത്. കൂടുതല്‍ അടുപ്പംകാണിച്ച് പണവും കാറും കൈക്കലാക്കുകയായിരുന്നു. ഹോട്ടലുടമ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇവര്‍ പല ജില്ലകളിലും തട്ടിപ്പുനടത്തിയ വിവരം പുറത്തുവരുന്നത്.

എറണാകുളത്തുമാത്രം 19.5 ലക്ഷവും 18 ലക്ഷവുംവരെ നഷ്ടപ്പെട്ടവര്‍ പരാതിയുമായി എത്തിയെന്ന് സൗത്ത് ക്രൈം വിഭാഗം എസ്‌ഐ ശ്യാംകുമാര്‍ പറഞ്ഞു. ഇവര്‍ക്കെതിരേ പരാതിയുമായെത്തുന്ന സംഭവങ്ങളില്‍ കേസെടുക്കുമെന്ന് മറ്റുജില്ലകളിലെ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ പരാതികളെത്താന്‍ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.

സിഐ റാങ്കിലുള്ള യൂണിഫോമിനൊപ്പം ധരിക്കേണ്ട ഷൂസും തൊപ്പിയും സ്റ്റാറും വാങ്ങുന്നതിന് ബിന്ദുവും ഷാജിയും സമീപിച്ചത് ജില്ലാ പോലീസ് കാര്യാലയത്തിന് സമീപമുള്ള പോലീസ് സൊസൈറ്റിയെയാണ്. തന്റെ സഹോദരന്‍ പോലീസിലാണെന്ന് പറഞ്ഞാണ് ഇവര്‍ സാധനങ്ങള്‍ വാങ്ങാനെത്തിയത്. ബിന്ദുവിന്റെ അളവില്‍ ഷൂസെടുക്കുന്നതുകണ്ട് സംശയംതോന്നി ചോദിച്ചപ്പോള്‍ തന്റെ കാലിന്റെ അളവ് തന്നെയാണെന്നുപറഞ്ഞ് വിശ്വസിപ്പിക്കയായിരുന്നെന്നും ജീവനക്കാര്‍ പോലീസിന് വിവരം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week