മംഗളൂരുവിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ; വീട് തകർന്ന് കുടുങ്ങിയ രണ്ടു കുട്ടികൾ മരിച്ചു; കുഞ്ഞിനെ ചേർത്ത് പിടിച്ച നിലയിൽ അമ്മ; എങ്ങും നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ

മംഗളൂരുവിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ; വീട് തകർന്ന് കുടുങ്ങിയ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം; കുഞ്ഞിനെ ചേർത്ത് പിടിച്ച നിലയിൽ അമ്മ; എങ്ങും നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ!

മംഗളൂരു: മംഗളൂരു ഉള്ളാളിൽ ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീണ് വൻ അപകടം. പിന്നാലെ തകർന്ന വീടിനുള്ളിൽ കുടുങ്ങിയ കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. ഇവരുടെ അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വയസ്സുകാരൻ ആര്യൻ, രണ്ട് വയസ്സുകാരൻ ആരുഷ് എന്നിവരാണ് മരിച്ചത്.

കുഞ്ഞിനെ ചേർത്ത് പിടിച്ച നിലയിൽ അമ്മ അബോധാവസ്ഥയിൽ തറയിൽ കിടക്കുകയായിരുന്നു. പുറത്തേക്ക് എടുത്തപ്പോഴേക്ക് രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു. ഇവരുടെ മുത്തശ്ശി പ്രേമയും മണ്ണിടിച്ചിലിൽ മരിച്ചിരുന്നു. എൻഡിആർഎഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News