25.6 C
Kottayam
Thursday, June 4, 2026

നാല് യുവാക്കള്‍ക്കൊപ്പം ഒളിച്ചോടി യുവതി ; ഒടുവില്‍ അനുയോജ്യനായ വരനെ കണ്ടെത്താന്‍ ‘ലക്കി ഡ്രോ’യുമായി ഇടപെട്ട് പഞ്ചായത്ത്

Must read

നാല് യുവാക്കളോടൊപ്പം ഒളിച്ചോടിയ യുവതിക്ക് ഒടുവില്‍ അനുയോജ്യനായ വരനെ കണ്ടെത്താന്‍ പഞ്ചായത്തിന്റെ ‘ലക്കി ഡ്രോ’. ഉത്തര്‍ പ്രദേശിലെ രാംപുര്‍ ജില്ലയിലെ ഒരു പഞ്ചായത്തിലാണ് വളരെ വിചിത്രമായ ഈസംഭവങ്ങള്‍ അരങ്ങേറിയത്.

സംസ്ഥാനത്തെ താണ്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതി അസിംനഗര്‍ മേഖലയിലെ ചെറുപ്പക്കാരുമായി ഒളിച്ചോടി എന്ന വാര്‍ത്ത അവിടെ നിന്നുള്ള പ്രാദേശിക മാധ്യമമായ ‘ഹിന്ദി ഡെയിലി ഹിന്ദുസ്ഥാന്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഒളിച്ചോടിയ ശേഷം യുവതിയെ ഒരു ബന്ധുവിന്റെ വീട്ടിലാണ് യുവാക്കള്‍ താമസിപ്പിച്ചത്.

പക്ഷെ ഈ വിവരം പരസ്യം ആയതോടെ ഗ്രാമത്തിലേക്ക് മടങ്ങിവരാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഈ സമയം യുവതിയുടെ വീട്ടുകാര്‍ പോലീസിനെ സമീപിക്കാനൊരുങ്ങിയെങ്കിലും പ്രദേശവാസികള്‍ ഇടപെട്ട് തടഞ്ഞു. ഇതിനെ തുടര്‍ന്നാണ് പഞ്ചായത്ത് കൂടി ഒരു തീരുമാനം എടുക്കാന്‍ തീരുമാനിച്ചത്. പഞ്ചായത്ത് യുവാക്കളെ ഓരോരുത്തരെയായി വിളിച്ച് പ്രത്യേകം പ്രത്യേകം സംസാരിച്ചു.

നാല് പേരില്‍ ആരെങ്കിലും ഒരാള്‍ തന്നെ യുവതിയെ വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു. പക്ഷെ ഈ സമയം സ്വമേധയ ആരും ഇതിന് തയ്യാറായില്ല. തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നതനുസരിച്ച് യുവാക്കളില്‍ നിന്നും തനിക്ക് അനുയോജ്യനായ ജീവിത പങ്കാളിയെ കണ്ടെത്താന്‍ യുവതിയും ബുദ്ധിമുട്ടി.അതോടുകൂടിയാണ് പഞ്ചായത്ത് തന്നെ ഇടപെട്ട് ലക്കി ഡ്രോ എന്ന ആശയം മുന്നോട്ട് വന്നത്. തുടര്‍ന്ന് നാല് യുവാക്കളുടെയും പേരെഴുതിയ സ്ലിപ്പുകള്‍ നറുക്കെടുപ്പിനായി വച്ചു.

- Advertisement -

നറുക്കെടുപ്പില്‍ ഗ്രാമത്തിലെ തന്നെ ഒരു കുട്ടി ആയിരുന്നു സ്ലിപ്പെടുത്ത് വരനെ കണ്ടുപിടിച്ചത്. യുവതിയുടെ സ്വകാര്യത നഷ്ടമാവാതിരിക്കാന്‍ പേരടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല ഈ ഗ്രാമവാസികള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

Popular this week