മുംബൈ: പൂനെ നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയിലെ യുവ ഗവേഷകനെ പഷാന്‍ പ്രദേശത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്ത് മുറിക്കുകയും കല്ലുകൊണ്ട് മുഖത്ത് അടിക്കുകയും വസ്ത്രങ്ങള്‍ കീറി മാറ്റുകയും ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ എട്ടരയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ താമസക്കാരനായിരുന്നു കൊല്ലപ്പെട്ട യുവാവ്. പുനെയിലെ സുതര്വാടി പ്രദേശത്താണ് ഇപ്പോള്‍ തമാസിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News